സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കുട്ടികളെ ഫ്രഞ്ച് സൈന്യം ലൈംഗികകായി പീഡിപ്പിച്ചെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ സൈനികര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പണത്തിനും പകരമായി ആഭ്യന്തര കലാപത്തില്‍ അഭയാര്‍ഥികളായ കുട്ടികളെ ഫ്രഞ്ച് സൈനീകര്‍ ലൈംഗീകമായി ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്.
2013 ഡിസംബറില്‍ നടന്ന അഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രദേശത്ത് സമാധാന സംരക്ഷകരായാണ് ഫ്രഞ്ച് സൈന്യം മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ എത്തിയത്. എന്നാല്‍ തലസ്ഥാനമായ ബാങ്കുയിക്ക് സമീപം വച്ച് പത്തോളം കുട്ടികളെ സൈന്യം പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് കഴിഞ്ഞ ജൂലായില്‍ യുഎന്‍ ഹൈക്കമ്മീഷന് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് ഫ്രീ വേള്‍ഡ് എന്ന സംഘടനയാണ് യുഎന്‍ റിപ്പോര്‍ട്ട് മാധ്യമ ശ്രദ്ധയില്‍ എത്തിച്ചത്.
ഭക്ഷണത്തിനു വേണ്ടി സമീപിച്ച എട്ടു മുതല്‍ പതിനഞ്ച് വയസു വരെയുള്ള കുട്ടികളെയാണ് ഫ്രഞ്ച് സൈനീകര്‍ ചൂഷണത്തിനിരയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനിരയായ ആറോളം കുട്ടികളുടെ വിശദമായ അഭിമുഖമുള്പ്പെടുന്നതാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ചോര്‍ത്തിയ യുഎന്‍ ജീവനക്കാരന് ആന്‍ഡേഴ്സ് കോമ്പസിനെ തൊഴില്‍ നിബന്ധനകള്‍ ലംഘിച്ചതായി ആരോപിച്ച് താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. അധികൃതര്‍ വ്യക്തമായ നടപടികളെടുക്കാന്‍ പരാജയപ്പെട്ടതിനാലാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന കോമ്പസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല