സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന്? ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം വിസമ്മതിച്ചു.
ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയും പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മോഗയില്‍ അമ്മക്കും സഹോദരനുമൊപ്പം ബസില്‍ യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടിക്കു നേരെ പീഡന ശ്രമമുണ്ടായത്. ചെറുത്തു നിന്ന മൂന്ന് പേരെയും ആക്രമികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ തലക്ക് മാരകമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഗുരുതര പരിക്കുകളോടെ അമ്മ ആശുപത്രിയില്‍ ചികി!ത്സയിലാണ്.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഗ്ബീര്‍ സിംഗ് ബാദലിനും ഭാര്യ കേന്ദ്ര മന്ത്രി ഹര്‍സ്മൃത് കൗറിനും ഓഹരിയുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിയുടേതാണ് ബസ്. ബസ് ജീവനക്കാരുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ വസതിക്ക് മുന്നില്‍ ഇന്നലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കോണ്‍ഗ്രസും ആം ആദ്!മി പാര്‍ട്ടിയും സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല