യുകെയില്‍ കുടിയേറിയിരിക്കുന്ന കോടഞ്ചേരി നിവാസികളുടെ സംഗമം ജൂലൈ 9,10 തീയതികളി സറേയില്‍ നടക്കും. സറേയിലെ സ്കൈലൈന്‍ ഹോട്ടലിലാണ് പരിപാടി .ഈ വര്‍ഷത്തെ സംഗമത്തോടനുബന്ധിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോടഞ്ചേരി പാലിയേറ്റീവ് ഇന്റന്‍സീവ് കെയറിലെ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.
ഒമ്പതിന് രാവിലെ 11 മണിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ജനറ ബോഡി മിറ്റിംഗ്, ഔട്ട് ഡോര്‍ ഗെയിംസ്, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.10 ന് കുട്ടികളുടെ കലാപരിപാടികള്‍, .ഫാ ലൂക്ക് മറപ്പിള്ളിയുടെ കാര്‍മികത്വത്തിലുള്ള കുര്‍ബാന, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജീവ് തോമസ്: 07877124805, ജയ്സണ്‍ ജോസഫ്: 07956648705, സജി കുന്നത്ത്: 07766201231.
അഡ്രസ്: Skyline Hotel,34 Bonehurst Road, Gatwick, Horley, Surrey,RH6 8QG, Ph: 01293786971
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല