സ്വന്തം ലേഖകന്‍: അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ സുനില്‍ വസ്വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എംഡി എംഎ യൂസഫലിക്ക് രണ്ടാം സ്ഥാനമുണ്ട്.
ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്മാന് മുകേഷ് ജഗ്തിയാനി മൂന്നാം സ്ഥാനത്തും എന്‍എംസി ഹെല്‍ത്ത് കെയര്‍ സാരഥി ബിആര്‍ ഷെട്ടി നാലാം സ്ഥാനത്തുമാണ്. ഡോഡ്സല്‍ ഗ്രൂപ്പിന്റെ രാജന് കിലാചന്ദും ബിആര്‍ ഷെട്ടിക്കൊപ്പം നാലാം സ്ഥാനം പങ്കു വക്കുന്നു.
ജെംസ് ഗ്രൂപ്പിന്റെ സണ്ണി വര്‍ക്കി ആറാമതും ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരന് പി എന്‍ സി മേനോന് ഏഴാമതും എത്തിയപ്പോള്‍ ആര് പി ഗ്രൂപ്പ് ഉടമ രവി പിള്ള എട്ടാം സ്ഥാനം കരസ്ഥമാക്കി. ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്മാന് ഡോ ആസാദ് മൂപ്പന് ഒമ്പതാം സ്ഥാനത്തുണ്ട്.
പത്താം സ്ഥാനത്തുള്ള കെ എം ട്രേഡിംഗ് കമ്പനിയുടെ കെ മുഹമ്മദും അവസാന പത്തു പേരില്‍ സ്ഥാനം പിടിച്ചു. ഇവരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. അറബ് ലോകത്തുനിന്ന് പട്ടികയില്‍ ഇടംപിടിച്ച 100 പേരില്‍ 90 പേരും യു എ ഇയില്‍ താമസിക്കുന്നവരാണ്. അഞ്ചുപേര്‍ കുവൈത്തിലും മൂന്നുപേര്‍ സൗദി അറേബ്യയിലും ഓരോരുത്തര് ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല