1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2015

സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു. കന്നഡ സംവിധായകനായ എഎംആര്‍ രമേഷാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സുനന്ദ വധക്കേസ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് നടി മനീഷാ കൊയ്‌രാള നായികയായെത്തുന്ന സിനിമ ഒരു ദ്വിഭാഷാ ചിത്രമായിരിക്കുമെന്നാണ് സൂചന.

വിവാദ വ്യക്തികളുടെ ജീവിതവും മരണവും പ്രമേയമാക്കി സിനിമയെടുക്കുന്നതില്‍ കുപ്രസിദ്ധനാണ് രമേഷ്. നേരത്തെ അദ്ദേഹം
രാജീവ് ഗാന്ധി വധത്തെ കുറിച്ചെടുത്ത സയനൈഡ് എന്ന ചിത്രവും വീരപ്പന്റെ ജീവിതത്തെ അധികരിച്ചെടുത്ത അട്ടഹാസയും വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രം പാര്‍ട്ടിയുടെ പ്രതിഛായക്ക് കോട്ടം വരുത്തുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് എന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ പിന്നിലുള്ള രഹസ്യം പരസ്യപ്പെടുത്താന്‍ രമേഷ് തയ്യാറായിട്ടില്ല.

തന്റെ ചിത്രവുമായി സഹകരിക്കുന്നവരോട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുവെന്ന് രമേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ സംവിധായകനുമായി കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് വക്താവ് ആര്‍ രാമചന്ദ്രപ്പയുടെ വാദം.

മനീഷ കൊയ്‌രാളക്ക് പുറമേ അര്‍ജുന്‍ സര്‍ജ, ശ്യാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സന്ദീപ് ചൗത്താലയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 2016 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.