സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാഖിര്‍ റഹ്മാന് ലഖ്!വിയെ മോചിപ്പിച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ് ലാഖ്!വിയുടെ മോചനമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയം പാക്കിസ്ഥാന്റെ മുന്നില്‍ ഉന്നയിക്കണമെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായ അശോക് മുഖര്‍ജി ആവശ്യപ്പെട്ടു.
ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് ലഖ്!വിയെ മോചിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു മുമ്പും കോടതി ലഖ്വിയുടെ മോചനത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വിധി മാറ്റിവക്കുകയായിരുന്നു.
ലഖ്!വിയെ മോചിപ്പിച്ചു കൊണ്ടുള്ള പാക്ക് കോടതിയുടെ ഉത്തരവ് യുഎന്‍ പ്രമേയം 1267 പ്രകാരമുള്ള ലംഘനമാണ്. അല്‍ ഖ്വായിദയും ലഷ്കര്‍ ഇ തയിബയും അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട വ്യക്തികളും സ്ഥലങ്ങളുമായുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന യുഎന്‍ സമിതിക്ക് മുന്നിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. ലഖ്!വലിയുടെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ത്യ ആശങ്ക ഉന്നയിച്ചു.
നേരത്തെ ലഖ്!വിയുടെ മോചനവുമായി ബന്ധപ്പെട്ട് യുഎസ്, യുകെ, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലഖ്!വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു.
നിയമ വിരുദ്ധമായാണു ലഖ്വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന ന്യായത്തിലാണ് കോടതി വിധി. ലഖ്വി സമൂഹത്തിനു ഭീഷണിയാണെന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്വി ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല