1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2015

ഓള്‍ഡ് ഈസ് ഗോള്‍ഡ് 2015 അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമത്തിന് മൂന്നാം പതിപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തി വരുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഒരു പുതിയ സംഗീത സംസ്‌കാരമാണ് യുകെയിലെ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഗായകനായ ഉണ്ണികൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും കല ഗാംഷെയറിന്റെ സാരഥി ജിഷ്ണു ജ്യോതി സെക്രട്ടറി ജെയ്‌സണ്‍ മാത്യു എന്നിവര്‍ക്കൊപ്പം സിബി മേപ്രത്ത്, കൊച്ചുമോന്‍ ചാണ്ടി ഈരയില്‍, ജയ്‌സണ്‍ ടോം ഹോര്‍ഷം, അനില്‍ ഇടവന, ജോര്‍ജ് എടത്വ ലെസ്റ്റര്‍, ലിസി ഉണ്ണികൃഷ്ണന്‍, ട്രീസ ജിഷ്ണു, സുമ സിബി അങ്ങനെ സംഘാടകനിര വളരുകയാണ്. കൂടാതെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുകെയിലെമ്പാടുമുള്ള സംഗീത പ്രേമികളും.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഒത്തുകൂടാന്‍ ഒരു അവസരം, മലയാളത്തിന്റെ സമ്പന്നമായ ഒരു സംഗീത വസന്തത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുക, പ്രഗത്ഭരും പ്രശസ്തരുമായ സംഗീത കുലപതികളെ മലയാളത്തിന്റെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കലാ ഹാംഷെയര്‍ തുടങ്ങിവെച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന് ആവേശപൂര്‍വമായ വരവേല്‍പ്പാണഅ യുകെ മലയാളികള്‍ നല്‍കിയത്.

ഈ വര്‍ഷം മലയാള സംഗീത ശാഖകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ യുകെ നിവാസികളായ മലയാളി കലാകാരന്മാര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ കല തയാറാകുന്നു. ഒപ്പം നമ്മുടെ സ്വന്തം ഗായിക ഗായകരും.

കലയുടെ രംഗവേദിയിലേക്ക് അന്‍പതില്‍പരം ഗായികാഗായകരാണ് കടന്നുവരുന്നത്. അജിത്ത് പാലിയത്ത്, ഷൈമോന്ഡ തോട്ടുങ്കല്‍, സദാനന്ദന്‍ ശ്രീകുമാര്‍, ഡോ വിപിന്‍ ദിലീപ് രവി, രാജേഷ് രാമന്‍, അജിത്ത് കുമാര്‍ സുധീഷ്, സുരേന്ദ്രന്‍, ജോണ്‍ ആന്റണി, ശ്രീകുമാര്‍ രാഘവന്‍, നോബിള്‍ മാത്യു, രാജേഷ് ടോം, വിനോദ് കുമാര്‍, ശോഭന്‍ ബാബു, സാബു പൈലി, അനീഷ് ജോര്‍ഡ്, ഷൈന്‍, ജിതേഷ്, സിംഫണി ഓര്‍ക്കസ്ട്ര, അലന്‍ തോമസ്, ബാലഗോപാല്‍ ശ്രീകാന്ത്, ഷാലു ചാക്കോ, ഷിന്റോ , തോമസ് ലോനപ്പന്‍, ബിനോയ് മാത്യു, തോമസ് അലക്‌സാണ്ടര്‍, സുധാകരന്‍ പാല, സത്യനാരായണന്‍, മധു മാമന്‍, ബാബു ജോണ്‍സ്, മിറാന്‍ഡ ഷിബു തോമസ്, പീറ്റര്‍ ജോസഫ്, സുരേഷ്‌കുമാര്‍ ഗംഗാധരന്‍, ഷിബു ഗോസ്‌പോട്ട്, ജിനു പണിക്കര്‍, ദീപാ സന്തോഷ്, അനിതാ ഗിരീഷ്, അനുപമാ ആനന്ദ്, ലീന ഫുര്‍റ്റാഡോ, രാജം ടെസ്റ്റാ അനീഷ്, അലീനാ സജീഷ്, ആനി പാലിയത്ത്, സാമ്യ പ്രതീഷ്, രഞ്ജിനി തുടങ്ങിയ ഗായകര്‍ര്രൊപ്പം കലയുടെ അംഗങ്ങളും പങ്കെടുക്കുന്നു. നര്‍ത്തകി ശ്രീകലയുടെ ശിഷ്യണത്തില്‍ അനന്യ കിഷോര്‍, റോയസിയോ റിച്ചാര്‍ഡ്, ജോസ്ലീന ജോര്‍ജ്, അനു ബേബി, മിന്നാ ജോസും, സോനാ ജോസ് തുടങ്ങിയവര്‍ നൃത്തവും അവതരിപ്പിക്കും.

അവതാരകരായി എത്തുന്നത് രശ്മി പ്രകാശ്, വരുണ്‍ ലണ്ടന്‍, സുരേഷ് പികെ, കിരണ്‍ മാണി എന്നിവരാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് നിയന്ത്രിക്കുന്നത് അസ്ലം ലണ്ടനും സോജന്‍ എരുമേലിയുമാണ്.

ഹെഡ്ഡ് എന്‍ഡ് വില്ലേഡ് ഹാള്‍ സൗത്താംപ്ടണിന്റെ മനോഹരമായ ഭൂമികയില്‍ എല്ലാ പ്രധാന ഹൈവേകളില്‍നിന്നും നേരിട്ട് എത്തിച്ചേരാന്‍ സാധിക്കും. പാര്‍ക്കിംഗ് സൗകര്യമുണ്ട്. നാടന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷണസ്റ്റാള്‍ ക്രമീകരിക്കുന്നുണ്ട്.

മെയ് 23ന് ശനിയാഴ്ച്ച നാല് മണിക്ക് പരിപാടി തുടങ്ങും. പ്രവേശനം സൗജന്യം. സംഭാവന ലഭിക്കുന്ന പണം കലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഉണ്ണി കൃഷ്ണന്‍ 07411775410
ജിഷ്ണു ജ്യോതി 07886942616

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.