ടോം ജോസ് തടിയംപാട്
കിഡ്‌നി ധാനം ചെയ്ത സിബി തോമസ് , ഫ്രാന്‍സിസ് കവളകാട്ടിനും ലിവര്‍പൂളില്‍ നല്‍കിയ സ്വികരണ സമ്മേളനത്തില്‍ എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി ഞാന്‍ സംഭാവന നല്‍കിയേനെ എന്നു സിബി തോമസ് പറഞ്ഞപ്പോള്‍ ഹാളില്‍ നിറഞ്ഞു നിന്ന ആളുകളുടെ നിലക്കാത്ത കൈയടി യാണ് കേട്ടത്.
നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് പങ്കു വച്ചുകൊണ്ട് ആഘോഷിക്കാന്‍ ഉള്ളതാണ് എന്നു അവിടെ കൂടിയവരെ സിബി ഓര്‍മിപ്പിച്ചു .
ഞാന്‍ കിഡ്‌നി സംഭാവന ചെയ്തു എന്നു പലപ്പോഴും എനിക്ക് തോന്നുന്നത് എന്റെ കിഡ്‌നി സ്വികരിച്ച ആരോമലിന്റെ വാക്കുകളില്‍ കേള്‍ക്കുമ്പോള്‍ ആണ് എന്നു ഫ്രാന്‍സിസ് കവളകാട്ടിലും കൂട്ടി ചേര്‍ത്തു .
ഫ്രാന്‍സിസ്ന്റെ കിഡ്‌നി സ്വികരിച്ച ആരോമലിന്റെയും സിബിയുടെ കിഡ്‌നി സ്വികരിച്ച റിസ മോളുടെയും വാക്കുകള്‍ വലിയ സ്‌ക്രിനില്‍ ഹാളില്‍ കാണിച്ചിരുന്നു .അവര്‍ രണ്ടു പേരും പറഞ്ഞ വാക്കുകള്‍ ഹൃദയ സ്പര്‍ശി ആയിരുന്നു
ലിവര്‍പൂളിലെ ശ്രദ്ധേയമായ അസോസിയേഷന്‍ ആയ LIMCA ആണ് സ്വികരണ പരിപാടി സങ്കടിപ്പിചിരുന്നത് മലയാളികളുടെ ഇടയിലെ മാലഖ എന്നു വിശേഷിപ്പിക്കാവുന്ന ഡോക്ടര്‍ അജി മോള്‍ പ്രദീപിനെയും യോഗത്തില്‍ ആദരിച്ചു . ദൈവം എന്നെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിന് ഉപരണം ആക്കുക മാത്രമാണ് ചെയ്തത് എന്നു അജിമോള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു
ലിവര്‍പൂളിലെ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍ നടന്ന സ്വികരണ സമ്മേളനത്തിനു LIMCA പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് അദൃക്ഷത വഹിച്ചു ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ച സീറോ മലബാര്‍ സഭ ചാപ്‌ളിന്‍ ഫാദര്‍ ലോനപ്പന്‍ അരങ്ങശ്ശേരി, നന്മ പ്രവര്‍ത്തികളില്‍ കൂടി മാത്രമേ നല്ല മനുഷിന്‍ ആകാന്‍ കഴിയു അങ്ങനെ ഉള്ളവനെ മാത്രമേ ദൈവ സ്വരുപൂന്‍ എന്നു പറയാന്‍ കഴിയു അത്തരത്തില്‍ ഉള്ള രണ്ടു മാനുഷൃരാണ് സിബിയും ഫ്രാന്‍സിസും എന്നു പറഞ്ഞു.
LIMA യുടെ പ്രസിഡണ്ട് ഷാജു ഉതുപ്പ് , തമ്പി ജോസ് , ടോം ജോസ് തടിയംപാട് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു യോഗത്തിന് ബിജു മൈലപ്പറ സ്വാഗതവും തമ്പി ജോസ് നന്ദിയും പറഞ്ഞു. സിബി തോമസിന് മോമോന്‌ടോ ഫാദര്‍ ലോനപ്പനും, മംഗള പത്രം അബി മാത്യവും നല്‍കി . ഫ്രാന്‍സിസ് കവല്ക്കടിനും മോമോന്‌ടോ ഫ്രാന്‍സിസ് മാറ്റത്തിലും മഗളപത്രം സണ്ണി ജേക്കബും നല്‍കി അജിമോള്‍ക്ക് മോമോന്‌ടോ ചാക്കോച്ചന്‍ മത്തായിയും മംഗള പത്രം മനോജ് വടക്കേടതും നല്‍കി ആദരിച്ചു . ലിംകായ്ക്ക് വേണ്ടി ഫ്രാന്‍സിസ് കവല്‍ക്കടിനെ ബിജുപൊന്നാട അണിയിച്ചു , UUKMA നേര്സ്സ് ഫോറത്തിന് വേണ്ടി ലിനു സോണി അജിമോള്‍ പ്രദീപിനെയും പൊന്നാട അണിയിച്ചു സ്വികരിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല