സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 41 ശതമാനം കൗമാരക്കാരികളും വിവാഹിതരാണെന്ന് സെന്‍സസ് ഡാറ്റാ റിപ്പോര്‍ട്ട്. ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നതിനാല്‍ ഇവരില്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തലിനോ വൈധവ്യത്തിനോ വിധേയരാകുന്നുമുണ്ട്. കേന്ദ്രം പുറത്തുവിട്ട 2011 ലെ സെന്‍സസ് ഡാറ്റയിലാണ് ഈ വിവരങ്ങള്‍.
സെന്‍സസ് കാലത്ത് വിവാഹിതരായ 10 ദശലക്ഷം പെണ്‍കുട്ടികളില്‍ 4.1 ദശലക്ഷം പെണ്‍കുട്ടികളും ഇപ്പോള്‍ വിവാഹമോചിതരോ വിധവകളോ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 19 കാരികളായ പെണ്‍കുട്ടികളില്‍ 47.3 ശതമാനവും വിവാഹിതരാണ്. നഗരമേഖലയില്‍ അത് 29.2 ശതമാനമാണ്. മിക്കവാറും സംസ്ഥാനങ്ങളില്‍ 20 വയസാണ് പെണ്‍കുട്ടികളുടെ വിവാഹം നടത്താനുള്ള ഉയര്‍ന്ന പ്രായം.
ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം കൗമാരക്കാരികളും വിവാഹിതരാണ്. 2001 സെന്‍സസില്‍ 15 നും 19 നും ഇടയില്‍ വിവാഹിതരായവര്‍ 25 ശതമാനമാണ്. പത്തു വര്‍ഷം കൊണ്ട് 20 ശതമാനമാണ് വര്‍ദ്ധന. 2001 ല്‍ 20 നും 24 നും ഇടയില്‍ 77 ശതമാനവും വിവാഹിതരായിരുന്നു. 2011 ല്‍ അത് 70 ശതമാനമായി കുറഞ്ഞു.
നാഗലാന്റ്, കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലാണ് കൗമാര വിവാഹം താരതമ്യേന കുറവ്. വടക്കേ ഇന്ത്യയില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കൗമാര വിവാഹം താരതമ്യേന കുറവാണ്. 19.6 ശതമാനമുള്ള ഡല്‍ഹിയിലാണ് ഏറ്റവും കുറവ് കൗമാരക്കാര്‍ വിവാഹിതരാകുന്നത്.
അതേസമയം യുപി (38 ശതമാനം), ഒഡീഷ (33.3 ശതമാനം) ഛത്തീസ്ഗഡ് (37.5 ശതമാനം) എന്നിവിടങ്ങളില്‍ ഈ നിരക്ക് കൂടുതലാണ്. ഗുജറാത്ത് (38.3 ശതമാനം), മഹാരാഷ്ട്ര (39.4 ശതമാനം), കര്‍ണാടക (39.7 ശതമാനം) എന്നീ സംസ്ഥാനങ്ങളില്‍ നിരക്ക് വളരെ കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല