സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം ശക്തമായി തുടരുന്നതിനിടയില്‍ സൗദി സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ നേതൃത്വം നല്കുന്ന അറബ് സഖ്യസേന യെയമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ രണ്ടിടത്ത് ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തിയതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. 116 രാജ്യങ്ങള്‍ ഒപ്പുവച്ച അന്താരഷ്ട്ര ഉടമ്പടി പ്രകാരം ക്ലസ്റ്റര്‍ ബോംബ് ഉപയാഗിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല.
അമേരിക്ക വിതരണം ചെയ്ത ക്ലസ്റ്റര്‍ ബോംബുകളാണ് യെമനില്‍ സഖ്യസേന ഉപയോഗിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അല്‍ സഫ്റായിലെ അല്‍ അമര്‍ മേഖലയിലാണ് കല്‍സ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചത്. ഈ മേഖലയില്‍ നിന്നും പകര്‍ത്തിയ ക്ലസ്റ്റര്‍ ബോബുകളുടെ അവശിഷ്ടങ്ങളുടെ ചിത്രമാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇതിന് തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്.
ഒരു പ്രദേശമാകെ നശിപ്പിക്കാന്‍ ശേഷിയുള്ള നിരവധി ചെറിയ ബോംബുകള്‍ ചുറ്റുപാടും ചിതറിക്കാന്‍ കഴിവുള്ള മാരകമായ പ്രഹരശേഷിയുള്ള ഭീമന് ബോംബാണ് ക്ലസ്റ്റര്‍ ബോംബ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല