ജോണ്‍ അനീഷ്
ലിവര്‍പൂള്‍ യു കെ മലയാളികളുടെ നന്മയുടെ പുസ്തകത്തിലെ പുതിയ നക്ഷത്രങ്ങള്‍ക്ക് ലിവര്‍ പൂള് ലിംകാ സ്വീകരണം നടന്നു. പ്രസ്തുത പരിപാടി ബ്രോഡ് ഗ്രീന്‍ സ്കൂളിലെ പ്രധാന വേദിയില്‍ അരങ്ങേറിയപ്പോള്‍ ലിംകക്കൊപ്പം യുക്മക്ക് ഇത് ആഹ്ലാദ നിമിഷം .യുക്മയുടെ സ്ഥാപക ട്രേഷറാര്‍ ആയിരുന്ന സിബി തോമസ് തന്റെ വൃക്ക ദാനം നല്‍കിയത് ഏറെ ചര്‍ച്ച ചെയപ്പെട്ടിരൂന്നു , തൊട്ടടുത്ത മാസങ്ങളില്‍ യുക്മയുടെ ഇപ്പോഴത്തേ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു നോട്ടിന്ഘംഹാം മലയാളി ആരോമലിനു വൃക്ക ദാനം ചെയുകയുണ്ടായി , മഹത്തായ ഈ സത്കര്മ്മതിനു പ്രേരകമായ് മാറിയത് വൃക്ക ദാനം യുകെയില്‍ ഏറ്റവും അധികം പ്രചരിപ്പിച്ചു യു കെ മലയാളികളുടെ മുഴുവന്‍ ആദരവിനു കാരണം ആയ നേഴ്സ് അജി മോളും / കിഡ്നി ഫെഡറെഷന് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായ ഡേവിസ് ചിറമേല്‍ അച്ഛനും ആണ് .
ഇക്കഴിഞ്ഞ ജനുവരി 23 നു റിസ മോള്‍ക്ക് കിഡ്നി നല്ക്കി കൊണ്ട് സിബി തോമസും മാര്‍ച്ച് 25 നു ആരോമലിനു വൃക്ക നല്കി കൊണ്ട് ഫ്രാന്‍സിസും മഹത്തായ മാതൃക പിന്തുടര്ന്നു. ഇരുവരും ഏറെ കാലം ആയി വൃക്ക ദാന തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഈ കര്മ്മതിന്റെ ഭാഗം ആയി മാറിയത് . സിബിയെ യുക്മയുടെ ദേശിയ സമിതിയിലേക്കുള്ള പ്രത്യേക അംഗത്വം നല്ക്കി കൊണ്ട് യുക്മ നാഷണല്‍ പൊതുയോഗം ആദരിച്ചിരുന്നു. യു കെയിലെ മുഴുവന്‍ ആളുകളുടെയും ആശംസകള്‍ക്ക് പാത്രം അയ യുക്മയുടെ സ്വരണ ലിപികളെ യുക്മയിലെ തന്നെ ഏറെ പ്രശസ്തരായ ലിംകയുടെ ആദരം നല്കുമ്പോള് യു കെയിലെ വേറിട്ട മലയാളി കുട്ടായ്മ നല്കുന്ന അംഗീകാരം ആയി യുക്മ പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നു . അജിമോള്‍ പ്രദീപ് യു കെ യില്‍ കാല് കുത്തിയ നിരവധി മലയാളി നേഴ്സ് മാരില്‍ ഒരാള്‍ മാത്രം എങ്കിലും ആതുര സേവന രംഗത്ത് കാരുണ്യത്തിന്റെ പുതിയ പാത വെട്ടി തെളിച്ചു കൊണ്ട് മലയാളികള്‍ക്ക് മാത്രം അല്ല യു കെ നിവാസികള്‍ക്കും ഏറെ അഭിമാന അയി മാറി ഇരിക്കുന്നു . നിരവധി പുരസ്കാരങ്ങള്‍ തേടി എത്തിയ ഈ മലയാളി നേഴ്സ് നെ ലിംകയിലുടെ യുക്മയും ആദരിച്ചപ്പോള്‍ യു കെയിലെ ഭൂരിഭാഗം വരുന്ന നഴ്സിംഗ് ഹെല്‍ത്ത് കെയര്‍ തൊഴിലാളികക്കും ഇത് അഭിമാന നിമിഷം .
യുകെയിലെ മലയാളി സംഘടന പ്രവര്‍ത്തനത്തില്‍ തനതു ശൈലി വാര്‍ത്തെടുത്ത ഒരു പറ്റം മലയാളികളാണ് യുക്മയുടെ സ്വന്തം ലിംകാ , കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിരവധി പരിപാടികള്‍ ഏറ്റെടുത്തു വിജയിപ്പിച്ച ഇവര്‍ സംഘടന രംഗത്തെ യുക്മയുടെ മഹാമേരു ആണ് . പ്രസ്തുത സ്വികരണ സമ്മേളനത്തിനു LIMCA പ്രസിഡന്റെ തോമസ് ജോണ്‍ വാരികാട്ട് അദ്ധ്യക്ഷത വഹിച്ചു ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ച സീറോ മലബാര്‍ സഭ ചാപഌന്‍ ഫാദര്‍ ലോനപ്പന് അരങ്ങശ്ശേരി, നന്മ പ്രവര്‍ത്തികളില്‍ കൂടി മാത്രമേ നല്ല മനുഷിന് ആകാന്‍ കഴിയു അങ്ങനെ ഉള്ളവനെ മാത്രമേ ദൈവ സ്വരുപൂന് എന്നു പറയാന്‍ കഴിയു അത്തരത്തില്‍ ഉള്ള രണ്ടു മാനുഷ്യരാണ് സിബിയും ഫ്രാന്‍സിസും എന്നു പറഞ്ഞു.
ലിമയുടെ പ്രസിഡണ്ട് ഷാജു ഉതുപ്പ് , തമ്പി ജോസ് , ടോം ജോസ് തടിയംപാട് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു യോഗത്തിന് ബിനു മൈലപ്പറ സ്വാഗതവും തമ്പി ജോസ് നന്ദിയും പറഞ്ഞു ലിംകായ്ക്ക് വേണ്ടി ഫ്രാന്‍സിസ് കവളക്കാടിനെ ബിജു പൊന്നാട അണിയിച്ചു , UUKMA നേഴ്സസ്സ് ഫോറത്തിന് വേണ്ടി ലിനു സോണി അജിമോള്‍ പ്രദീപിനെയും പൊന്നാട അണിയിച്ചു സ്വികരിച്ചു . ഫ്രാന്‍സിസ്ന്റെ കിഡ്നി സ്വികരിച്ച ആരോമലിന്റെയും സിബിയുടെ കിഡ്നി സ്വികരിച്ച റിസ മോളുടെയും വാക്കുകള്‍ വലിയ സ്ക്രിനില്‍ ഹാളില്‍ കാണിച്ചിരുന്നു .അവര്‍ രണ്ടു പേരും പറഞ്ഞ വാക്കുകള്‍ ഹൃദയ സ്പര്‍ശി ആയിരുന്നു. ജീവിത വഴിത്താരയില്‍ നമ്മുക്കും ചെയ്യാന്‍ കഴിയുന്നത് ചെയണം , ചാരിറ്റി എന്നത് തന്റെ ജീവിത അഭിലാഷം ആണ് എന്നും ,ചാരിറ്റിയുടെ ആദ്യ പരിപാടി എന്ന നിലക്ക് തനിക്കു നല്കിയ ഈ അംഗീകാരം യുക്മ ചാരിറ്റി നടത്തുന്ന നേപാള്‍ ദുരിതാശ്വാസ നിധിയിലേക്ക് കനിവാകണം എന്നും യുക്മ ദേശിയ പ്രസിഡന്റ് മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു .
ദൈവം എന്നെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിന് ഉപരണം ആക്കുക മാത്രമാണ് ചെയ്തത് എന്നു അജിമോള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു
യുക്മയുടെ എല്ലാ പ്രവ ര്‍ ത്തനങ്ങളും തന്റെ വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആണ് എന്നും , ഇനിയും മുന്ന് കിഡ്നി ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കുടി കൊടുതെനേം എന്നും ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയാന്‍ കുടുതല്‍ യു കെ മലയാളികള്‍ മുന്‍പോട്ടു വരട്ടെ എന്നും സിബി കെ തോമസ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു
സിബി തോമസിന് മോമോന്ടോ ഫാദര്‍ ലോനപ്പനും, മംഗള പത്രം അബി മാത്യവും നല്കി .ഫ്രാന്‍സിസ് കവല്ക്കടിനും മോമോന്ടോ ഫ്രാന്‍സിസ് മാറ്റത്തിലും മംഗളപത്രം സണ്ണി ജേക്കബും നല്കി അജിമോള്‍ക്ക് മോമെന്ടോ ചാക്കോച്ചന് മത്തായിയും മംഗള പത്രം മനോജ് വടക്കേടതും നല്കി ആദരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല