സ്വന്തം ലേഖകന്‍: നാഗാലാന്‍ഡില്‍ വിഘടനവാദി ആക്രമണത്തില്‍ എട്ടു ജവാന്മാര് കൊല്ലപ്പെട്ടു. വിഘടനവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (കെ) നടത്തിയ ആക്രമണത്തിലാണ് എട്ട് അസം റൈഫിള്‍ ജവാന്മാര് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചക്കു ശേഷം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. നാല് അര്‍ദ്ധസൈനികരെ കാണാതായിട്ടുമുണ്ട്. 23 അസം റൈഫിള്‍സ് വിഭാഗത്തിലെ 18 ജവാന്മാര് ചന്ഗന്ഗുസു എന്ന ഗ്രാമത്തിലെ നദിയില്‍ നിന്നു വെള്ളമെടുത്ത് മടങ്ങുമ്പോഴായിരുന്നു എന്‍എസ്!സിഎന്‍(കെ) വിഘടനവാദികളുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
മൂന്നു ജവാന്മാര് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉടന്‍ തന്നെ കൂടുതല്‍ സൈന്യം സ്ഥലത്തെത്തി പ്രത്യാക്രമണം തുടങ്ങി. തുടര്‍ന്ന് ശക്തമായ വെടിവപ്പ് ഇരുപക്ഷത്തുനിന്നുമുണ്ടായി. എട്ട് സൈനികരും ഒരു വിഘടനവാദിയും മരിച്ചതായാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന വിവരം.
കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഇതു രണ്ടാം തവണയാണ് എന്‍എസ്!സിഎന്‍(കെ)യുടെ ഭാഗത്ത് നിന്നു ആക്രമണം ഉണ്ടാകുന്നത്. ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച സൈന്യവുമായി മണിപ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് എന്‍എസ്!സിഎന്‍(കെ) പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഏകീകൃത നാഗാലാന്‍ഡ് വേണമെന്നാണ് വിഘടനവാദികളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല