ക്ലൗഡ് കമ്പ്യൂട്ടിങ് യുഗത്തിലേക്ക് ആപ്പിളും ചുവടുവെയ്ക്കുന്നു. ഐപാഡും ഐഫോണും വന്‍വിജയമായതിന് പിന്നാലെയാണ് ഐക്ലൗഡ് എന്ന പേരില്‍ ഓണ്‍ലൈന്‍ സ്റ്റോറേജ് സേവനം അവതരിപ്പിയ്ക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ചികിത്സാവധിയില്‍ തുടരുന്ന ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്സ് ഐ ക്ലൗഡ് തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ ക്ലൗഡില്‍ ഉപയോക്താക്കള്‍ക്കു ഡിജിറ്റല്‍ ഫയലുകളും ചിത്രങ്ങളും മ്യൂസിക് ഫയലുകളും വിഡിയൊകളും സൂക്ഷിക്കാം. ഇന്റര്‍നെറ്റുണ്ടെങ്കില്‍ ഏതു സമയവും ഇവ ഉപയോഗിക്കാനും കഴിയും.
ഇതിനായി സോണി, വാര്‍ണര്‍ മ്യൂസിക്, ഇഎംഐ എന്നിവയുമായി ആപ്പിള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഐക്ലൗഡ് സേവനം ഉപയോഗിക്കുന്നതിനായി 25 ഡോളറാണ് ആപ്പിള്‍ ഈടാക്കുക. ഈ മേഖലയില്‍ ഗൂഗിളും ആമസോണുമായിരിക്കും ആപ്പിളിന് വെല്ലുവിളിയാവുക.
പാന്‍ക്രിയാസ് ക്യാന്‍സര്‍ രോഗബാധിതനായ ജോബ്സ് ചടങ്ങിനെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രോഗം ഗുരുതരമായതിനെത്തുടര്‍ന്നു ജനുവരിയില്‍ അവധിയില്‍ പ്രവേശിച്ച ജോബ്സ് മാര്‍ച്ചില്‍ സാന്‍ഫ്രാന്‍സിസ്കോയിലെ യെര്‍ബ ബ്യുനേ സെന്ററില്‍ നടന്ന ഐ പാഡ് രണ്ടാം പതിപ്പിന്റെ ലോഞ്ചിങ് ചടങ്ങില്‍ ഏവരെയും അമ്പരപ്പിച്ചു വേദിയിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല