സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. അമേരിക്കയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ലെവി ചാള്‍സ് റിയര്‍ഡണാണ് കാസ്‌കേഡ് കൗണ്ടി ക്രൈം സ്റ്റോപ്പറിന്റെ ഫേസ്ബുക്ക് പേജിലിട്ട സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച് കുടുങ്ങിയത്.
ഒരു പേഴ്‌സും ചില ചെക്കുകളും അടിച്ചു മാറ്റിയതിനായിരുന്നു ലെവി നോട്ടപ്പുള്ളിയായത്. അതില്‍ നാലു ചെക്കുകള്‍ മാറ്റി പണമാക്കുകയും ചെയ്തു ലെവി. തുടര്‍ന്ന് കാസ്‌കേഡ് കൗണ്ടി ക്രൈം സ്റ്റോപ്പര്‍ അധികൃതര്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ലെവിയുടെ മോസ്റ്റ് വാണ്ടഡ് പടം നല്‍കുകയായിരുന്നു. ഇതാണ് ലെവി സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പോയി ലൈക് അടിച്ചത്.
എന്നാല്‍ ‘ലെവി ചാള്‍സ് റിയര്‍ഡണ്‍ ലൈക്‌സ് ദിസ്’ ഫേസ്ബുക്ക് അറിയിപ്പ് കൈയ്യോടെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയായിരുന്നു പേജിന്റെ മേല്‍നോട്ടക്കാര്‍. തുടര്‍ന്ന് ഈ സ്‌ക്രീന്‍ ഷോട്ട് അവര്‍ പേജ് പിന്തുടരുന്നവര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കൗണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ലെവി പിടിയിലാകുകയായിരുന്നു. ജനുവരിയിലാണ് ലെവി മോഷണം നടത്തിയത്. ലെവി പണമാക്കി മാറ്റിയ ചെക്കുകളില്‍ ചിലത് വ്യാജമാണെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല