സ്വന്തം ലേഖകന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്ന തുറമുഖ പദ്ധതിയുമയി മുന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിച്ചു. പദ്ധതിയെക്കുറിച്ച് അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ് കരാറില്‍ ഒപ്പുവക്കാന്‍ ഇന്ത്യയുടെ തീരുമാനം.
മധ്യേഷ്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ബിജെപി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇറാനുമായി സഹകരിച്ചുള്ള തുറമുഖ വികസനം. 2003 ല്‍ ഇറാന്റെ ഗള്‍ഫ് ഒഫ് ഒമാന്‍ തീരത്തുള്ള ചബാഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയിരുന്നു.
എന്നാല്‍ ആണവ പരിപാടികളുടെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ പദ്ധതി പാളുകയായിരുന്നു. പാക്കിസ്ഥാന് അതിര്‍ത്തിക്ക് തൊട്ടു കിടക്കുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ് ചബാഹാര്‍ പദ്ധതി.
മാത്രമല്ല അടുത്തിടെ പാക്കിസ്ഥാന് ചൈനയുമായി 46 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പിട്ടതും ഇന്ത്യയെ ഇറാനുമായും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും കൂടുതല്‍ അടുക്കാന്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്. ഇന്ത്യയുടെ മന്ത്രിസഭാ സമിതി ചബാഹാര്‍ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു.
ജൂണ്‍ 30 ന് ഇറാനും അമേരിക്കന്‍ സഖ്യവും തമ്മില്‍ ആണവ കരാര്‍ ഒപ്പിടുന്നതോടെ ഇറാനു മേലുള്ള ഉപരോധങ്ങളില്‍ അയവുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇന്ത്യ മുടങ്ങിക്കിടന്ന തുറമുഖ പദ്ധതി വീണ്ടും മുന്നോട്ട് വക്കുന്നത്. എന്നാല്‍ ആണവ കാരാറിന്റെ അവസാന് രൂപമാകുന്നതിന് മുമ്പ് ഇറാനുമായി സുപ്രധാന കരാറുകള്‍ ഒപ്പു വക്കരുതെന്ന് അമേരിക്ക ഇന്തയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല