1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2015

ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍

 

നാലു മാസം പ്രായമായ സോനിതിനു ഇരുപത്തി രണ്ടു മണിക്കൂര്‍ മണ്ണിനടിയില്‍ പൂഴ്ന്നു പോയിട്ടും പുതു ജന്മം കിട്ടിയത് ലോക ജനത നോക്കി കണ്ടു. ലോകത്തെ നടുക്കിയ 7 നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞത് ഒരു രാജ്യത്തിലെ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു .ഓടി രക്ഷപെട്ടവര്‍ക്ക് അഭയം കൊടുക്കാന്‍ കഴിയാതെ പകച്ചു നില്ക്കുന്ന ഒരു നാട് . ഭാരതത്തിനു നേപ്പാള്‍ വെറുമൊരു ഒരു അയല്‍ രാജ്യം മാത്രമല്ല മറിച്ചു ഗൂര്‍ഖയുടെ ചുട് നിണം വീഴാതെ വിജയിച്ച ഒരു യുദ്ധങ്ങളും നമ്മുക്ക് സ്വന്തമായില്ല . ഗൂര്‍ഖ രെജിമെന്റ് ലോകത്തിനു മുന്പിലെ ഭാരതത്തിന്റെ അഭിമാനം ആണ് . പ്രകൃതിയുടെ പ്രഹേളിക അവസാനിച്ചപ്പോള്‍ വേദനിച്ചവരില്‍ ഈ ധീരന്മാരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു . നമ്മുക്കും അവര്‍ക്കൊരു സഹായ ഹസ്തം നീട്ടാം യുക്മയിലുടെ . ഡിസാസ്റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേര്ന്നാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു സൃങ്കലയാണ് ഡി ഇ സി . യുക്മയുടെ ചാരിറ്റി ഉദ്യമത്തിന് അംഗീകാരം കൊടുക്കുനത് വഴി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനക്കു യു കെ യുടെ മണ്ണില്‍ പ്രവര്‍ത്തന സാധ്യതയുടെ വാതായനം തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. ലോകത്തിനു മുഴുവന്‍ അഹിംസയുടെ മഹത്ത്വം മനസിലാക്കി കൊടുത്ത കപിലവസ്തുവിലെ ശുധോധാര മഹാരാജാവിന്റെ പുത്രന്റെ നാട്ടിലെ ജനതയ്ക്ക് നമ്മുടെ സഹായം ഇപ്പോള്‍ അത്യന്താപേക്ഷിതം ആയിരിക്കുന്നു . നമ്മുക്കു കാണാതിരിക്കുവാന്‍ കഴിയുമോ . ഈ മഹാ ദൌത്യത്തിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണം ക്ഷണിച്ചു കൊണ്ട് യുക്മ നാഷണല്‍ പ്രസിഡന്റിന്റെ അഭ്യര്ത്ഥന ഇതിനോടപ്പം കൊടുക്കുന്നു

പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,
നേപ്പാള്‍ ദുരന്തം ലോക മനസാക്ഷിയുടെ മേല്‍ അടുത്തിടെ ഉണ്ടായ താഠനങ്ങളില്‍ ഏറ്റവും തീക്ഷ്ണമായ ഒന്നാണ്. ഹിമാലയസാനുക്കളിലെ മനോഹരമായ ഒരു പ്രദേശം പ്രകൃതിയുടെ കേവലം 15 സെക്കന്റ് നീണ്ടുനിന്ന സംഹാരതാണ്ഠവത്തില്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍, അതോടൊപ്പം പൊലിഞ്ഞുപോയത് അനേകം ജീവിതങ്ങളും, അവര്‍ നെയ്തുകൂട്ടിയ ആയിരക്കണക്കിന് സ്വപ്നങ്ങളും ആണ്. നമ്മുടെ മാതൃരാജ്യമായ ഇന്ത്യയും സൈന്യവും ലോകപ്രശംസ നേടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എങ്കിലും, ലോകരാഷ്ട്രങ്ങള്‍ ഒന്നായി പണമായും, വസ്ത്രമായും,മരുന്നായും സഹായങ്ങള്‍ എത്തിക്കുന്നുണ്ട് എങ്കിലും ഉറ്റവരെ നഷ്ടപ്പെട്ട, സര്‍വ്വ സമ്പാദ്യങ്ങളും കുഴിച്ചുമൂടപ്പെട്ട ഒരു ജനതയുടെ കണ്ണുനീരൊപ്പുവാന്‍ കാലത്തിനു മാത്രമേ കഴിയൂ എന്നത് തര്‍ക്കമറ്റ കാര്യമാണ്. എങ്കിലും, ഒരു ജനതയുടെയും, നേപ്പാള്‍ എന്ന പ്രദേശത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണവും മറ്റു സഹായങ്ങളും അനിവാര്യമാണ്. അതിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളേയും, പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നതോടൊപ്പം നമ്മുടെ കൊച്ചുകാശുകളും കൂട്ടിവച്ച് അവരോടൊപ്പം പങ്കു ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രതീക്ഷയുടെ പറുദീസ തേടി, ജന്മനാട് വെടിഞ്ഞു യു കെ യിലെത്തി ഒരായിരം പ്രതീക്ഷയുടെ സ്വപ്നങ്ങളും നെയ്തു ജീവിക്കുന്ന നമുക്കും നേപ്പാള്‍ ജനതയുടെ കണ്ണീരൊപ്പുവാനും, ഒരു കൈത്താങ്ങ് കൊടുക്കുവാനും കഴിഞ്ഞെങ്കില്‍ എന്നാശിച്ചാണ് യുക്മ യുടെ നേതൃത്വത്തില്‍ ഒരു ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്‍ടേഷന്റെ അക്കൌണ്ട് നമ്പറിലേക്ക് യുക്മ ആദ്യമായി പിരിക്കുന്ന ഒരു സംരംഭം കൂടിയാണ് ഇത്. ഇതിനു മുമ്പ് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിനു യുക്മ നടത്തിയ പിരിവുകള്‍ അതാതു വ്യക്തികളുടെ അക്കൌണ്ടിലേക്ക് ആയിരുന്നു നിക്ഷേപിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. ഇവിടെ ദുരന്തത്തിനിരയായത് ഒരു വ്യക്തി അല്ലാത്തത് കൊണ്ട് യുക്മ യുടെ അക്കൌണ്ടില്‍ കൂടി പണം പിരിച്ച് യു കെ യിലെ പ്രമുഖ ചാരിറ്റികളുടെ കമ്മിറ്റിയായ ഡിസാസ്ടര്‍ എമര്‍ജെന്‍സി കമ്മിറ്റി മുഖേന അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. യു കെ യിലെ പ്രമുഖ ചാരിറ്റികളോട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഈ അവസരം ഉപയോഗിച്ച് നേപ്പാള്‍ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായം ഈ അക്കൌണ്ട് മുഖേന നല്‍കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
201517 കാലയളവിലെ യുക്മ നാഷണല്‍ കമ്മിറ്റിയില്‍ യുക്മ ചാരിറ്റി ഫൗണ്‍ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനു തീരുമാനം എടുത്തിട്ടുള്ളതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടവും, പൂര്‍ണ്ണ ഉത്തരവാദിത്തവും യുക്മ പ്രസിടണ്ട് എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമാണ്. അതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ യുക്മ ആരംഭിച്ച നേപ്പാള്‍ സഹായ നിധിയിലേക്ക് സംഭാവനകള്‍ നല്‍കേണ്ട അക്കൌണ്ട് ,
UUKMA CHARITY FOUNDATION
ACCOUNT NUMBER 52178974
SORT CODE 403736
HSBC BANK

ആവശ്യ സമയത്ത് അര്‍ഹതപ്പെട്ടവരെ സഹായിക്കുന്നതിന് യുക്മയിലൂടെ നമുക്കൊരുമിക്കാം. എല്ലാവരും യുക്മ നേപ്പാള്‍ സഹായ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്
സ്‌നേഹപൂര്‍വ്വം
ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.