സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ രണ്ടു പേര് മരിക്കുകയും അഞ്ച് സൈനികര്‍ തീവ്രവാദികളുടെ പിടിയിലാകുകയും ചെയ്തതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ആക്രമണം ശക്തിമാക്കിയിട്ടും ഹൗതി വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ കീഴ്ടടക്കാനോ മുന്നേറ്റങ്ങള്‍ തടയാനോ കഴിയാത്ത സ്ഥിതിയാണ്.
സൗദി, യെമന്‍ അതിര്‍ത്തി പട്ടണമായ നജ്രാനിലാണ് ആക്രമണം നടന്നത്. അപ്രതീക്ഷിതമായുണ്ടായ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് പട്ടണത്തിലെ വിമാനത്താവളം അടക്കുകയും എല്ലാ വിമാനങ്ങളും റദ്ദാക്കുകയും ചെയ്തു. സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
അറബ് സഖ്യം ഹൗതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൗദി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. റോക്കറ്റുകള്‍ക്കു പുറമെ ഹൗതികള്‍ മോര്‍ട്ടാറുകളും പ്രയോഗിക്കുന്നതായി പ്രദേശത്തെ യെമനി ഗോത്ര തലവന്മാര് വെളിപ്പെടുത്തി.
ഇതുവരെ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നിന്നുരുന്ന ഹൗതി ആക്രമണങ്ങള്‍ സൗദിയുടെ അകത്തേക്ക് കയറുന്നത് അതീവ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതോടെ യെമനിലെ ഹൗതി ശക്തി കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന ദൗത്യത്തോടൊപ്പം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കുകയെന്ന ഇരട്ട വെല്ലുവിളിയാണ് സൗദി സൈന്യത്തിന് നേരിടാനുള്ളത്.
അതേസമയം പോരാട്ടം ദിനംപ്രതി വഷളാകുന്നതോടെ യെമന്‍ വന്ക്ഷാമത്തിലേക്ക് കൂപ്പുകുത്തുന്നതായാണ് സൂചന. പോരാട്ടം താത്ക്കാലികമായി നിര്‍ത്തിവച്ച് അവശ്യ വസ്തുക്കള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. ഇന്ധന ശേഖരം തീര്ന്നതിനാന് ആശുപത്രികളും മറ്റും പ്രവര്‍ത്തനരഹിതമായത് ആക്രമണങ്ങള്‍ പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമാക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല