സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ അധ്യാപകര്‍ നടത്തിയിരുന്ന വേശ്യാലയം കണ്ടെത്തി. പോലീസ് പരിശോധനയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടത്തിപ്പുകാരില്‍ ഒരാള്‍ അസിസ്റ്റന്റ് പ്രൊഫസറാണ്, മറ്റൊരാള്‍ അധ്യാപികയും.
ഹൈദാരാബാദിലെ ചൈതന്യ പുരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 15,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും പിടികൂടി. ഒപ്പം സംഘത്തിന്റെ പിടിയിലായിരുന്ന ഐടി പ്രൊഫഷണലായ 23 മൂന്നുകാരിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
സൈഫാബാദ് പിജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ബൊക്കാ സുരേന്ദര്‍ റെഡി എന്നയാളാണ് സംഘത്തിലെ പ്രധാനിയെന്ന് പോലീസ് അറിയിച്ചു. ഒപ്പം ചൈതന്യ പുരിയിലെ അധ്യാപികയായ വിശാല വെറോണിക്കയാണ് പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വെറോണിക്കയുടെ ഫ്‌ലാറ്റ് പോലീസ് റെയ്ഡ് ചെയ്തതാണ് പ്രതികള്‍ കുടുങ്ങാന്‍ കാരണം. എന്നാല്‍ പ്രതികളുടെ പേരില്‍ മുമ്പ് പെണ്‍വാണിഭ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
റെയ്ഡിനിടെ പോലീസ് രക്ഷപ്പെടുത്തിയ ഐടി പ്രൊഫണലായ പെണ്‍കുട്ടിയെ ലൈംഗിക തൊഴിനായി പറഞ്ഞു മയക്കി കൊണ്ടുവന്നതാണെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല