അനീഷ് ജോണ്‍
യുക്മയുടെ ദേശിയ കായിക മേള ജൂലൈ 18 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ച് നടക്കും . കായിക മേളക്ക് ഇത്തവണ മിഡ് ലാന്റ്‌സ് ആതിഥേയത്വം വഹിക്കും . യുക്മയുടെ കല കായിക മേളകള്‍ യു കെ മലയാളികള്‍ നെഞ്ചില്‍ ഏറ്റി കഴിഞ്ഞു. നാട്ടിലെ ജില്ല തല സ്‌കൂള്‍ സ്‌പോര്ട്‌സ് പോലെ യു കെ യുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്പോള്‍ ആവേശ പൂത്തിരി കത്തും എന്ന കാര്യത്തിന് സംശയം വേണ്ട . ഈ വര്‍ഷത്തെ കായിക മേള അത്യാധുനിക സൌകര്യങ്ങളോട് കുടിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആണ് നടക്കുന്നത് . എല്ലാവര്ക്കും പങ്കെടുക്കാന്‍ ഉള്ള സൌകര്യത്തിനായി ഇത്തവണ മിഡ് ലങ്ട്‌സിലെ ബര്‍മിങ്ങ്ഹ് ഹാമിലെ വ്യ്‌ന്‌ടെലേയ് wyndaley leisure center sutton coldfield ലെഷര്‍ സെന്റെര്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ചാണ് നടക്കുന്നത് കായിക മേളയുമായി ബന്ധപെട്ട നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുവാന്‍ ഇത്തവണ നിങ്ങള്ക്ക് uukmasports2015@gmail .com എന്ന വിലാസത്തില്‍ ബന്ധപെടവുന്നതാണ്.
നിങ്ങളുടെ മാര്‍്ഗ നിര്‍ദേശങ്ങള്‍ യുക്മയെ ദയവായി അറിയിക്കും എന്ന് കരുതുന്നു.ഇത്തവണ നിരവധി പുതുമകളുമായി യുക്മ സ്‌പോര്ട്‌സ് നടക്കുന്നത് . ഇതിനോടകം തന്നെ മുഴുവന്‍ അംഗ അസോസിയേഷനുകളെയും അറിയിച്ചു കഴിഞ്ഞതായി നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു . കായിക മേളയുമായി ബന്ധപെടുന്ന ദേശിയ സെക്രടറി യുടെ സര്‍ക്കുലര്‍ ചുവടെ ചേര്ക്കുന്നു. കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശിയ ജോയിന്റ് സെക്രടറി യും , സ്‌പോര്ട്‌സ് കോ ഓര്ടിനെറ്റാരും അയ ബിജു പന്നിവേലില്‍ അറിയിച്ചു. ബിജുവിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൌകര്യങ്ങളോട് കുടിയ സംവിധാനങ്ങള്‍ അണി നിരത്തി കായിക മേളയെ പുതുമയര്ന്ന അനുഭവം ആകി മാറ്റാനുള്ള ശ്രമത്തിലാണ് യുക്മ പ്രവര്‍ത്തകര്‍. റീ ജി യനില്‍ വെച്ച് നടക്കുന്ന കായിക ദേശിയ കായിക മേളക്ക് എല്ലാ വിധ പിന്തുണയും റിജിയണല്‍ പ്ര്‌സിടെന്റ്‌റ് ജയകുമാര് നായര്‍ അറിയിച്ചു. യുക്മ റിജിയണല്‍ , നാഷണല്‍ കായിക മത്സരങ്ങള്‍ എല്ലാ കായിക പ്രേമികള്‍ക്കും അവരുടെ കഴിവുകള മാടുരക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ആണ് . ഇത് പരമാവധി പ്രയോജനപ്പെടുത്തു വാന്‍ എല്ലാ അംഗ സംഘടനകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് കവള ക്കാടില്‍ ആശംസിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല