1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

ഓഹരി വിപണയിലെ ചാഞ്ചാട്ടങ്ങള്‍ രൂപയുടെ മൂല്യം ഇടിച്ചു. ഇന്ന് വൈകിട്ട് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ നിരക്ക് 64.28 എന്ന നിലയിലാണ്. 2013 സെപ്തംബറിലാണ് ഇതിനു മുന്‍പ് രൂപയുടെ മൂല്യം ഇത്രയും തഴെ പോയത്.

പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാധാരണ നിലയിലുളളതിനേക്കാള്‍ 75 ശതമാനം അധികം വരെ നാട്ടിലേക്ക് ഇപ്പോള്‍ പ്രവാസികള്‍ പണമയക്കുന്നതായി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിലര്‍ വിദേശ ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത് വരെ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പ്രവാസികളുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഹൃസ്വകാലത്തേക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തില്‍ ഇത് സാമ്പത്തിക അധിക ബാധ്യതയുണ്ടാക്കും.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരികള്‍ പെട്ടെന്ന് വിറ്റൊഴിക്കാന്‍ തുടങ്ങിയതും മണി, ബോണ്ട് വിപണികളിലുമുള്ള നിക്ഷേപങ്ങള്‍ ഗണ്യമായി വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചതും രൂപയ്ക്ക് തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.