1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

മെയ് മൂന്നിന് വില്‍ടണ്‍ സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് വൈകിട്ട് നാല്
മണിക്ക് വിശുദ്ധ കുര്‍ബാന മധ്യേ ഏഴു കുട്ടികളഉടെ ആഘോഷമായ കുര്‍ബാന
സ്വീകരണം വിശ്വാസികളുടെ നിറസാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. കുര്‍ബാന
മധ്യേ നിത്യകിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീട ധാരണവും തങ്ങളുടെ
ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി
അലങ്കരിച്ച മെഴുകുതിരികളും കര്‍ത്താവിന്റെ സുവിശേഷ ജീവിത നിയമം
ആക്കുവാന്‍ വേണ്ടി വിശുദ്ധ ഗ്രന്ഥ സ്വീകരണവും കുരിശിലൂടെ രക്ഷ എന്ന
സന്ദേശം സ്വീകരിച്ചുകൊണ്ട് കുരിശുസ്വീകരണവും പരിശുദ്ധ
കന്യാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റേയും സൂചകമായി ജപമാലയും
ഉത്തിരിയവും നല്‍കപ്പെട്ടു.

വിശുദ്ധ കുര്‍ബാനയ്ക്ക് കോര്‍ക്കിലെ ഗായകസംഘം നേതൃത്വം കൊടുത്തു.
തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ല്യന്‍ ഫാ ഫ്രാന്‍സിസ്
നീലങ്കാവില്‍ ഫാ പോള്‍ തെറ്റയില്‍ ഫാ ജെയ്‌സണ്‍ കുത്തനാപ്പിള്ളി
എന്നിവര്‍ കാര്‍മ്മികരായിരുന്നു

വാര്‍ത്ത അയച്ചത് സിറിയക് ജോസ് പിആര്‍ഒ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.