സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലേക്ക് കത്തയച്ചാല്‍ അടുത്തൊന്നും കിട്ടില്ല. തീരുമാനമാകാതെ നീണ്ടു പോകുന്ന ജര്‍മ്മന്‍ പോസ്റ്റല്‍ സമരം മൂലം രാജ്യത്തെ തപാല്‍ നീക്കങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പോസ്റ്റല്‍ സമരം മൂലം ഒരു മില്യണ്‍ കത്തുകളാണ് ജര്‍മ്മനിയില്‍ കെട്ടി കിടക്കുന്നതെന്നാണ് കണക്ക്.
ഇപ്പോള്‍ പോസ്റ്റല്‍ മേഖലയില്‍ നിലവിലുള്ള ആഴ്ച്ചയില്‍ 38.5 മണിക്കൂര്‍ എന്ന ജോലി സമയം മുഴുവന്‍ ശമ്പളത്തോടെ 36 മണിക്കൂര്‍ ആയി കുറക്കണമെന്നതാണ് സമരം ചെയ്യുന്നവരുടെ പ്രധാന ആവശ്യം. ജര്‍മന്‍ പോസ്റ്റ് വക പായ്ക്കറ്റ് സര്‍വീസായ ഡിഎച്ച്എല്‍ കമ്പിയും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജര്‍മ്മന്‍ തൊഴിലാളി യൂണിയനായ വേര്‍ഡിയില്‍ അംഗങ്ങളായുള്ള 10,000 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കെട്ടിക്കിടക്കുന്ന ഒരു മില്യണ്‍ കത്തുകളില്‍ പകുതിയിലധികം എയര്‍മെയില്‍ കത്തുകളാണ്. ഇവ എന്നത്തേക്ക് സോര്‍ട്ട് ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് അയക്കാന്‍ സാധിക്കുമെന്ന് ജര്‍മന്‍ പോസ്റ്റല്‍ വകുപ്പിന് യാതൊരു ധരണയുമില്ല.
ഇപ്പോള്‍ നടത്തുന്ന ഈ താക്കീത് സമരം അവസാനിപ്പിച്ചാലും കെട്ടി കിടക്കുന്ന കത്തുകളുടേയും പാര്സലുകളുടേയും നീക്കം പഴയ പടിയാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് സൂചന. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജര്‍മ്മന്‍ പോസ്റ്റ് അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് പൊതുജനം പിറുപിറുത്തു തുടങ്ങിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല