സ്വന്തം ലേഖകന്‍: റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം പ്രോഗ്രസ് എം 27 എം ഇന്ന് ഭൂമിയില്‍ പതിക്കും. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പേടകം പതിക്കുകയെന്ന് വ്യക്തമായി പ്രവചിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന് കഴിഞ്ഞിട്ടില്ല.
ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം തീപിടിക്കും. ഭൂമിയുടെ ഉപരിതലം എത്തും മുമ്പ് പേടകം മുഴുവനായും കത്തി നശിക്കുമെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ട്.
രാജ്യാന്തര ബഹിരാകാശ സ്റ്റേഷനില്‍ താമസിക്കുന്നവര്‍ക്കുള്ള സാധനങ്ങളുമായി കഴിഞ്ഞ 28 നാണു പ്രോഗ്രസ് എം 27 എം വിക്ഷേപിച്ചത്. എന്നാല്‍ ഭ്രമണപഥ ക്രമീകരണം പാളിയതോടെ പേടകത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
മൂന്നു ടണ്‍ വസ്തുക്കളാണ് പേടകത്തിലുള്ളത്. പേടകം ഭൂമിയില്‍ പതിക്കുന്നതു നിരീക്ഷിക്കുന്നതിനായി നാസയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും സഹായം റോസ്കോസ്മോസ് തേടിയിട്ടുണ്ട്. നാസയുടെ പേടകമായ സ്കൈലാബ് 1979 ല്‍ ഭൂമിയില്‍ പതിച്ചത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല