ബ്രിട്ടണില്‍ വീണ്ടും ഡേവിഡ് കാമറൂണിന്റെ യുഗം എന്ന് തെളിഞ്ഞതോടെ ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം വര്‍ദ്ധിച്ചു. സ്റ്റെര്‍ലിംഗിന്റെ മൂല്യം രണ്ട് ശതമാനത്തോളം വര്‍ദ്ധിച്ചു. സര്‍ക്കാരിന് തുടര്ച്ചയുണ്ടാകുന്നതോടെ പഴയ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പൗണ്ടിന്റെ മൂല്യം വര്‍ദ്ധിച്ചതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച നിലനില്‍ക്കുന്നതല്ല. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള യുകെയുടെ പിന്‍വാങ്ങള്‍, സ്കോട്ട്ലന്‍ഡ് റെഫറണ്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും നിരീക്ഷകര്‍ കരുതുന്നു.
ഒരു ഘട്ടത്തില്‍ 1.55 ഡോളര്‍ വരെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് താഴ്ന്ന് 1.54ല്‍ വ്യാപാരം തുടരുകയായിരുന്നു. രണ്ടു മാസക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് പൗണ്ടിന് രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല