1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

ഓസ്‌ട്രേലിയിലെ മിക്ക പ്രദേശങ്ങളിലും മഞ്ഞ് വീഴ്ച്ച. ആര്‍ട്ടിക് ബ്ലാസ്റ്റാണ് തണുപ്പ് കാലം തുടങ്ങുന്നതിന് മുന്‍പെ മഞ്ഞുവീഴ്ച്ചയുണ്ടാകാന്‍ കാരണം. ഓസ്‌ട്രേലിയയിലെ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ഇമേജുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.

ടാസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഞ്ഞ് വീഴ്ച്ച അനുഭവപ്പെടുന്നുണ്ട്. സൗത്ത് വെസ്റ്റില്‍നിന്ന് ശക്തിയായ തണുപ്പ് കാറ്റ് വീശിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സതേണ്‍ ടാസ്മാനിയയിലെ നിരവധി സ്‌കൂളുകളും റോഡുകളുമൊക്കെ അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ ചില ഇടങ്ങളില്‍ 30 സെന്റീ മീറ്റര്‍ വരെ മഞ്ഞ് വീഴ്ച്ചയുണ്ടായിട്ടുണ്ട്.

ഹൊബാര്‍ട്ടിലെ ഇന്നലയുണ്ടായ താപനില 9.2 സെന്റീഗ്രേഡാണ്. മൗണ്ട് വെല്ലിംഗ്ടണില്‍ ഇത് പൂജ്യത്തിന് മുകളില്‍ എത്തിയിട്ടില്ല.

വിക്ടോറിയയിലെ ആല്‍പൈന്‍ മേഖലയിലും ന്യൂ സൗത്ത് വെയില്‍സിലും ഈ വര്‍ഷത്തില്‍ ആദ്യമായിട്ടാണ് നല്ലൊരു മഞ്ഞ് വീഴ്ച്ചയുണ്ടാകുന്നത്. അടുത്ത ഒരാഴ്ച്ചത്തേക്ക് മൗണ്ടന്‍ ഏരിയകളില്‍ 50 സെന്റീ മീറ്റര്‍ വരെ മഞ്ഞ് വീഴ്ച്ച പ്രതീക്ഷിക്കാമെന്ന് ഫോര്‍കാസ്‌റ്റേഴ്‌സ് പറയുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.