അലക്‌സ് വര്‍ഗീസ്
ഇടവകയുടെ കാവല്‍ പിതാവായ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ മെയ് 9,10 തിയതികളില്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാ പിജെ ജോസഫിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
മെയ് 9ന് ശനിയാഴ്ച്ച വൈകിട്ട് ആറിന് സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. മെയ് 10ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. അതിന്‌ശേഷം റാസയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുമുണ്ടായിരിക്കും.
പെരുന്നാളിന് എല്ലാ വിശ്വാസികളും വന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ വര്‍ഗീസ് മാത്യു അഭ്യര്‍ത്ഥിച്ചു. അന്നേ ദിനത്തില്‍ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫണ്‍ ഫെയര്‍ നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് സാമുവല്‍ 07863360971
ഏബ്രഹാം ജോസഫ് 07846869098
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല