1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

ജോയി നെല്ലാമറ്റം

ഷിക്കാഗോ : ഉല്ലാസ വേളകള്‍ ആനന്ദകരമാക്കുക എന്ന വാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കികൊണ്ട്, ഷിക്കാഗോ മലയാളി മനസ്സില്‍ ചിരപ്രതിഷ്ട നേടിയിരിക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ആദ്യമായി ഫാമിലി മൂവിനൈറ്റ് നടത്തപ്പെടുന്നു. സോഷ്യല്‍ ക്ലബിന്റെ അംഗങ്ങളും അവരുടെ കുടുംബവും ഒന്നിച്ചിരുന്ന്  നൈല്‍സിലുള്ള ബഗ് മൂവി സെന്ററില്‍ അംഗങ്ങള്‍ക്ക് മാത്രമായി ഒരു മൂവി ജൂണ്‍ 5 വെള്ളിയാഴ്ച വൈകുരേം 7 മണിക്ക് ഒരുക്കിയിരിക്കുന്നു. ക്ലബിന്റെ അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും കൂടി 250 ഓളം ആളുകളാണ് മൂവി നൈറ്റില്‍ പങ്കെടുക്കുന്നത്.

തിരക്ക്പിടിച്ച ജീവിത ശൈലിയില്‍നിന്ന് അല്പം മാറിനിന്ന് കൊണ്ട് അംഗങ്ങള്‍ക്ക് ഉല്ലാസം പകരുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വ്യത്യസ്തയാര്‍ന്ന പരിപാടികളുടെ മറ്റൊരു ഉദാഹരണമാണ് ഫാമിലി മൂവി നൈറ്റ് എന്ന് പ്രസിഡന്റ് സാജു കണ്ണംമ്പള്ളി അറിയച്ചു. മൂവിനൈറ്റ് അവസ്മരണീയമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്ന് വരുന്നു എന്ന് വൈസ് പ്രസിഡന്റ് സിബി കദളിമറ്റം അറിയിച്ചു. ജോയി നെല്ലാമറ്റം, പ്രതീപ് തോമസ്, സണ്ണി ഇണ്ടികുഴി എന്നിവര്‍ മൂവിനൈറ്റിന് നേതൃത്വം നല്‍കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.