അലക്സ് വര്‍ഗീസ്
പതിനൊന്നാമത് പിറവം സംഗമം വിപുലമായ പരിപാടികളോടെ നാളെയും മറ്റന്നാളുമായി മെയ് 9,10 മാഞ്ചസ്റ്ററ്# ബ്രിട്ടാണി ഹോട്ടലില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു, മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പരിപാടികള്‍ സംഗമത്തിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുകെയിലേക്ക് കുടിയേറിയിട്ടുള്ള മുഴുവന്‍ പിറവം നിവാസികളുടെയും സമ്പൂര്‍ണ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ സംഗമത്തില്‍ വച്ച് ചര്‍ച്ച ചെയ്യും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും സംഗമത്തിന്റെ മാറ്റ് കൂട്ടുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്
സനല്‍ കുഞ്ഞുമറ്റത്തില് 07929025238
രെഹി വള്ളത്തോട്ടത്തില് 07586241999
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല