എല്ലാം ഓണ്‍ലൈന്‍ ആകുമ്പോള്‍ പൂജാരിമാര്‍ മാത്രമെന്തിന് വേറുതെയിരിക്കണം. ഇങ്ങനെ ചോദിച്ചാല്‍ കളിമാറും. കളി മാത്രമല്ല കാര്യവും മാറും. ഇവിടെ പറഞ്ഞ് വരുന്നത് പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചാണ്. വന്നുവന്ന് ടെക്‌നോളജി നമ്മുടെ ജീവിതത്തില്‍ മാത്രമല്ല പൂജാമുറിയില്‍ പോലും ഇടപെട്ട് തുടങ്ങിയെന്ന് സാരം.
നാഗ്പൂരില്‍നിന്നാണ് പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക് ചെയ്യാവുന്ന സംവിധാനം തുടങ്ങിയിരിക്കുന്നത്. മുംബൈ കേന്ദ്രമായ സ്റ്റാര്‍ട്ട് പദ്ധതിയിലെ 25കാരായ എഞ്ചിനീയര്‍മാരാണ് സുപ്പര്‍പണ്ഡിറ്റ്.കോം എന്ന സൈറ്റ് തുടങ്ങിയത്. അഷുതോഷ് തിവാരി, യോഗേഷ് ദൂബെ എന്നിവരാണ് പൂജാരിമാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്ന ഈ സൈറ്റിന് പിറകില്‍.
പുറകില്‍ ഇവരാണെങ്കില്‍ മുമ്പില്‍ നല്ല ഒന്നാന്തരം പൂജാരിമാരാണ്. രണ്ടാമത്തെ ക്ലിക്കില്‍ നല്ല ഒന്നാന്തരം പൂജാരിമാരില്‍ വീട്ടിലെ പൂജാമുറിയിലെത്തും. പിന്നെ മന്ത്രമായി മായയായി. കാര്യങ്ങള്‍ ദൈവത്തിലേക്കെത്താന്‍ ഒന്നോ രണ്ടോ ക്ലിക്ക് മതിയെന്ന് സാരം.
എന്റെ അച്ഛന്‍ പുരോഹിതനായിരുന്നു. അതുകൊണ്ടാണ് ഇങ്ങനൊരു സൈറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ആളുകള്‍ക്ക് പൂജ ചെയ്യാന്‍ പൂജാരിമാരെ കിട്ടാതെ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. കൂടാതെ ചില തരം പൂജകള്‍ ചെയ്യാന്‍ കാര്യങ്ങള്‍ പൂജാരിമാരിമാരെ തന്നെ വേണം. ഇതൊന്നും സാധാരണ നടക്കാറില്ല. അതുകൊണ്ടാണ് സൈറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പൂജാരിമാരുടെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും- അശുതോഷ് പറഞ്ഞു.
2010ലാണ് സൂപ്പര്‍പണ്ഡിറ്റ്.കോമിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് അത് പുറത്തുവന്നതെന്ന് മാത്രം.
ഇതില്‍ നിന്ന് പൂജാരിമാര്‍ക്ക് രജിസ്ട്രര്‍ ചെയ്യാനും സംവിധാനമുണ്ട്. പൂജാരിമാരെ ബുക്ക് ചെയ്യാന്‍ മാത്രമല്ല, പൂജാരിമാര്‍ക്ക് രജിസ്ട്രര്‍ ചെയ്യാനും സാധിക്കുമെന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല