മുംബൈ ഭീകരാക്രമണക്കേസില്‍ ഷിക്കാേഗാ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന തഹാവൂര്‍ ഹുസൈന്‍ റാണയുടെ വിചാരണ ചിത്രങ്ങള്‍ ഷിക്കാഗോ കോടതി പുറത്തുവിട്ടു. മുംബൈ ഭീകരാക്രമണ കേസിലെ സഹ ഗൂഡാലോചകനാണ് റാണ.
2009 ഒക്‌ടോബര്‍ 18നാണ് റാണ അറസ്റ്റിലാകുന്നത്. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിലെ 10 മിനിറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനാവശ്യമായ സാമ്പത്തിക സഹായം, സാമഗ്രികള്‍ എന്നിവ നല്‍കുകയും അവര്‍ക്കിടയില്‍ ദൂതനെപേലെ നില്‍ക്കുകയും ചെയ്തതാണ് റാണക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. റാണയുടെ വിചാരണ നടപടികള്‍ നാളെ അവസാനിക്കും. കുറ്റകാരനാണെന്ന് കണ്ടെത്തിയില്‍ ജീവപര്യന്തം തടവു ലഭിക്കുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല