സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ കുടുങ്ങിയ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്നി മുബാറക്കിന് മൂന്ന് വര്‍ഷം തടവു ശിക്ഷ. പ്രസിഡന്റിന്റെ കൊട്ടാരം നവീകരികരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണമാണ് മുബാറക്കിനെ കുടുക്കിയത്.
കൊട്ടാരം അറ്റകുറ്റ പണികള്‍ക്കായി നീക്കിവെച്ച 1.4 കോടി ഡോളര്‍ സ്വന്തമാക്കിയെന്ന കേസിലാണ് വിധി. പുനര്‍ വിചാരണയ്ക്ക് ശേഷമാണ് കെയ്റോ കോടതി വിധി പുറപ്പെടുവിച്ചത്. മുബാറക്കിന്റെ മക്കളായ അലാ മുബാറക്കിനും ഗമാല്‍ മുബാറകിനും നാല് വര്‍ഷം തടവ് വീതവും കോടതി വിധിച്ചിട്ടുണ്ട്.
കൊട്ടാരം നവീകരണത്തിന് നീക്കിവെച്ച തുക കെയ്റോയിലും ചെങ്കടല്‍ തീരത്തുമുള്ള തന്റെ സ്വകാര്യ ബംഗ്ലാവുകളും ഫാം ഹൗസുകളും നവീകരിക്കാന്‍ ഉപയോഗിച്ചെന്നാണ് മുബാറകിനെതിരായ പ്രധാന ആരോപണം. ഇദ്ദേഹത്തിന് പുറമെ മക്കളായ അലായും ഗമാലും കേസില്‍ പ്രതികളാണ്.
വിധി കേള്‍ക്കാന്‍ 87 കാരനായ മുബാറകും മക്കളും കെയ്റോയിലെ കോടതിയിലെത്തിയിരുന്നു. 2011 ല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട മുബാറകിനെതിരായ അവസാന കേസാണിത്. മുബാറകിനെതിരായ കൊലക്കേസുകള്‍ തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ ഈജിപ്ത് സുപ്രീം കോടതി ജൂണ്‍ നാലിന് പരിഗണിക്കും.
പ്രായത്തിന്റെ അസ്കിതകളുള്ള ഹുസ്നി മുബാറക് ഇപ്പോള്‍ കെയ്റോയിലെ മാദി സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല