സ്വന്തം ലേഖകന്‍: അമേരിക്കന്‍ സര്‍വകലാശാലയില്‍ ഇനി മുതല്‍ ഹിന്ദിയും പഠിക്കാം. അമേരിക്കയില്‍ മൊണ്ടാന സര്‍വകലാശാലയാണ് 2015, 16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്നത്.
ഹിന്ദി ഭാഷയില്‍ പ്രത്യേക കോഴ്സ് ആരംഭിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് ഹിന്ദി പഠിപ്പിക്കുക. ഉത്തര്‍പ്രദേശ് സ്വദേശിയായ മിശ്ര ആഗസ്റ്റ് മാസം പകുതിയോടെ യൂണിവേഴ്സിറ്റിയിലെത്തി ഹിന്ദി കോഴ്സ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങും.
രാജ്യത്തെ നാല് സര്‍വകലാശാലകളില്‍ ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും ഇന്ത്യക്കും ഹിന്ദി ഭാഷക്കും ഇതൊരു അപൂര്‍വമായ അംഗീകാരവും വലിയ നേട്ടവുമാണെന്ന് മിശ്ര പറഞ്ഞു. വരും വര്‍ഷങ്ങളില്‍ റെഗുലര്‍ വിഷയമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന കാര്യവും സര്‍വകലാശാല പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല