സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇടപെടലിന്റെ ഫലമായി യെമനില്‍ വെടിനിര്‍ത്തലിന് സൗദി സമ്മതം മൂളി. ഒപ്പം സൗദിയുടെ വെടിനിര്‍ത്തല്‍ കരാര്‍ ഹൗതികള്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. യുഎന്‍ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഹൗതി പോരാളികള്‍ പ്രസ്താവനയില്‍ പ്രസ്താവനയി വ്യക്തമാക്കി.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അഞ്ചു ദിവസത്തെ വെടി നിര്‍ത്തലിന് സൌദി തയ്യാറായത്. എന്നാല്‍ ഈ പ്രഖ്യാപനത്തോട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൂതികള്‍ അനുകൂലമായി പ്രതികരിക്കുന്നത്.
യെമന്‍ ജനതയുടെ സുരക്ഷ മാനിച്ച് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഹൂതികള്‍ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇതിനിടയില്‍ യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ വീടിനു നേരെ സൌദി സഖ്യസേന വ്യോമാക്രമണം നടത്തി. മൂന്നു തവണ വീടിന് നേരെ ആക്രമണം നടന്നെങ്കിലും അബ്ദുള്ളയും കുടുംബവും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യവ്യാപക പ്രക്ഷോഭത്തെ തുടര്‍ന്ന് 2012 ലാണ് സ്വാലിഹ് അധികാരം ഒഴിഞ്ഞത്. പിന്നീട് പുതിയ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കാന്‍ ഹൗതികളോടൊപ്പം കൈകോര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കരയുദ്ധത്തിനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൗദി ബ്രിഗേഡിയര്‍ അഹ്മദ് അല്‍അസീരി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല