സ്വന്തം ലേഖകന്‍: തമിഴ്നാട് രാഷ്ട്രീയത്തീലേക്ക് പൂര്‍വാധികം ശക്തിയോടെ ജയലളിതയുടെ തിരിച്ചു വരവിന് കളമൊരുക്കിക്കൊണ്ട് അനധികൃത സ്വത്തു സമ്പാദന കേസിലെ ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജയലളിതയെ നാ?ലു? ?വര്‍ഷത്തെ? ?ത?ട?വിന് ശിക്ഷിച്ച വിചാരണ കോടതി വിധിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ജയലളിതയെ അയോഗ്യയാക്കയതിനും നിയമസാധുതയില്ലാതായി. ഈ വിധിയോടെ ജയലളിതക്ക് നഷ്ടമായ മുഖ്യമന്ത്രിക്കസേരയിലേക്ക് മടങ്ങിയെത്താനാവും.
ജയലളിതയെ കൂടാതെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രന് വി.എന്‍. സുധാകരന്, ശശികലയുടെ സഹോദരന് ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരേയും കോടതി കുറ്റവിമുക്തരാക്കി. ജയലളിതക്ക് നാലുവര്‍ഷം തടവും നൂറു കോടി രൂപ പിഴയും മറ്റുള്ളവര്‍ക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി വിധി.
നേരത്തെ 21 ദിവസത്തെ ജയില്‍ വാസം അനുഭവിച്ച ജയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കനത്ത പൊലീസ് സന്നാഹത്തിലാണ് വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപിക്കുന്നതിനാല്‍ കര്‍ണാടക ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല