വോക്കിംങ് യൂറോ കൗണ്‍സിലിന് കീഴിലുള്ള വളണ്ടറി സര്‍വ്വീസ് സംഘടനകളുടെ വാര്‍ഷിക ആഘോഷ പരിപാടികളില്‍ വോക്കിംങ് മലയാളി അസോസിയേഷനെ ആദ്യമായി ക്ഷണിച്ചിരിക്കുന്നു. വോക്കിംങ് അസോസിയേഷന് ഓഫ് വളണ്ടറി സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഫെസ്റ്റിവല്‍ പാര്‍ലമെന്റ് അംഗം ജൊനാതന്‍ ലോര്‍ഡ് എം.പി ഉദ്ഘാടനം ചെയ്യും. വോക്കിംങ്ങിന്റെ സിരാകേന്ദ്രമായ വോക്കിംങ് ടൗണ്‍ സ്ക്വയറില്‍ 11ാം തീയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 3 മണിവരെയാണു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
വോക്കിംങ് മലയാളി അസോസിയേഷന് അനുവദിച്ചിരിക്കുന്ന 45മിനിറ്റ് സമയത്തിനുള്ളില്‍ അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സുകളും, ക്ലാസിക്കല്‍ ഡാന്‍സുകളും ഈ ആഘോഷ പരിപാടിയെ വര്‍ണാഭമാക്കും. കഴിഞ്ഞദിവസം രവീന്ദ്രനാഥ ടാഗോറിന്റെ 150 ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വോക്കിംങ്ങില് നടന്ന പരിപാടിയില്‍ അസോസിയേഷന്റെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്സുകല് ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സറെ പോലീസ്, ലിംങ്ക് ലെഷര്‍, ദ വോക്കിംങ് ബ്രാഞ്ച് ഓഫ് അല്ഷിമേസ് സൊസൈറ്റി, ദ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് ഹോം സ്റ്റാര്‍ട്ട് സൊസൈറ്റി വോക്കിംങ്, ബിഷപ്പ് ഡേവിഡ് ബ്രൗണ്‍ സ്ക്കൂള്, പീര്‍ പ്രൊഡക്ഷന്‍, വോക്കിംങ് ഡാന്‍സ് ആന്റ് ചൈനീസ് സൊസൈറ്റി ഓഫ് വോക്കിംങ്, എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഈ പരിപാടിയില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. തികച്ചും സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന ഈ പ്രോഗ്രാമില്‍ റാഫിള്‍, ലക്കി ഡിപ് എന്നിവ ഉണ്ടായിരിക്കും. എല്ലാ മലയാളികളും ഈ ആഘോഷ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അസോസിയേഷന് പ്രസിഡന്റ് ജോണ്‍ മൂളിക്കുന്നേല്, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല