1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

മാഞ്ചസ്റ്റര്‍ ഒരു പതിറ്റാണ്ടിലേറെയായി മാഞ്ചസ്റ്ററില്‍ പരി: യാക്കോബായ സുറിയാനി സഭയുടെ അനുഗ്രഹവും അഭിമാനവുമായി നിലകൊള്ളുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പുതിയ ഒരു കാല്‍വയ്പ്പിലൂടെ മുന്‍പോട്ടു പോകുകയാണ് .യു കെ യില്‍ ജീവിക്കുന്ന മലയാളികളില്‍ പട്ടിണി അനുഭവിക്കുന്നവര്‍ ഇല്ലെങ്കിലും നമ്മളറിയുന്ന അല്ലെങ്കില്‍ നമ്മെളെ അറിയുന്ന അനേകര്‍ നമ്മുടെ നാട്ടില്‍ പട്ടിണിയിലായും,ഭവന രഹിതാരയും,തുടര്‍ വിദ്യാഭ്യാസം ലഭിക്കാതെയും മറ്റും ജീവിക്കുന്നു..അവരിലേക്ക് ആശ്വാസത്തിന്റെ ഒരു പ്രഭാകിരണം ആകുവാന്‍ നമുക്ക് സാധിച്ചാല്‍ അത് നമ്മുടെ ജീവിതത്തെ അര്‍ഥ പൂര്‍ണമാക്കും.

ഈ തിരിച്ചറിവില്‍ മാഞ്ചെസ്റ്റെര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക കഴിഞ്ഞ പത്തുവര്‍ഷമായി അനേകം സാധുജന സഹായ പദ്ദതികള്‍ നടപ്പിലാക്കിയിരുന്നു അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ .മെയ് മാസം വിദിന്‍ഷോ ഫോറം സെന്റെറില്‍ വച്ച് ഒരു വലിയ ചാരിറ്റി ഫുഡ് ഫെസ്റ്റ് നടത്തുകയും ആയിരത്തി അഞ്ഞൂറിലേറെ ബഹുജന പങ്കാളിത്തം യു കെ യിലെ തന്നെ ഒരു വലിയ ചരിത്ര സംഭവമായി മാറുകയും ചെയ്തു .അതോലൂടെ സമാഹാരിച്ചതും ഇടവക അംഗങ്ങളുടെ ഓഹരിയും ചേര്‍ത്ത് .സമാഹരിച്ച .തുക കേരളത്തിലെ നിര്‍ധനിരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹാരയവരെ കണ്ടെത്തുകയും അവര്‍ക്കും ,മൂന്ന് അനാഥ മന്ദിരങ്ങള്‍ക്കും തുക കൈമാറിയതിന്റെ കൃതഞജതയില്‍ അടുത്ത സാധുജന സഹായ പദ്ദതിക്ക് ഒരുങ്ങുമ്പോള്‍ ,മാഞ്ചെസ്റ്റെര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സമൂഹത്തിന് മാതൃകയാകുകയാണ് ….





നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.