കൊല്‍ക്കത്ത: മാന്ത്രികച്ചുവടുകളുമായി എതിരാളികളെ വെട്ടിച്ച് പന്തുമായി മുന്നേറുന്ന ലേണല്‍ മെസ്സിയെ നേരിട്ട് കാണാന്‍ ഇന്ത്യന്‍ സോക്കര്‍ ആരാധകര്‍ക്ക് അവസരം. സെപ്റ്റംബറില്‍ ലോകഫുട്ബോളര്‍ മെസ്സി കൊല്‍ക്കത്ത സാല്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങും.
മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ടീമും വെനസ്വേല ടീമുമായിരിക്കും സെപ്റ്റംബര്‍ രണ്ടിന് കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങുക. മെസ്സിക്കുപുറമേ, കാര്‍ലോസ് ടെവസ്, മാസ്കരാനോ എന്നിവരും അര്‍ജന്റീന ടീമിലുണ്ടാകും. മസ്കരാനോയുടെ നേതൃത്വത്തിലാകും അര്‍ജന്റീന കളിക്കാനിറങ്ങുക.
ഇന്ത്യയിലെ മല്‍സരത്തിനുശേഷം ബംഗ്ലാദേശിലും അര്‍ജന്റീന സൗഹൃദമല്‍സരം കളിക്കും. നൈജീരിയക്കെതിരേയാകും ടീം കളിക്കുക. നേരത്തേ നൈജീരിയക്കെതിരേ നടന്ന മല്‍സരം ഒത്തുകളിച്ചുവെന്ന പരാതിയുയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല