വിക്ടറിന്റെ ജന്മദിനം മുതല്‍ തുടങ്ങി ഒരു മാസത്തേക്ക് ആയിരുന്നു എന്‍ട്രി . ഏപ്രില്‍ 10 നു ആരംഭിച്ചു മെയ് 10 നു അവസാന ദിവസം എന്നതായിരുന്നു നേരത്തേ തീരുമാനിച്ചത് . എന്നാല്‍ നിരവധി പേരുടെ ആഫ്യര് ത്ഥ നയെ മാനിച്ചു പത്തു ദിവസം കുടി നീട്ടാന്‍ തീരുമാനിക്കുക ആയിരുന്നു . യു കെ യിലെ ഏതു അസോസിയേഷന് പരിപാടികളുടെയും കാതലായ ഓര്‍മ്മകള്‍ അവര്‍ എടുത്ത പരിപാടികളുടെ ചിത്രങ്ങള്‍ ആണ് . ഇത് എടുക്കുന്ന ഫോട്ടോ ഗ്രഫെര്മാര്‍ എല്ലാ അസോസിയേഷനുകള്‍ക്കും സ്വന്തമായി ഉണ്ട് . ചിലര്‍ അവരുടെ ഫോടോഗ്രഫിയോടുള്ള ഇഷ്ടം കൊണ്ടും മറ്റു ചിലര്‍ തൊഴിലിന്റെ ഭാഗം ആയും ഇങ്ങനെ ഫോട്ടോ ഗ്രഫിയുടെ ആവേശം ആയി . ഇന്ന് നമ്മുടെ സോഷ്യല്‍ മീഡിയ ഏതു നോക്കിയാലും ഈ കരവിരുത് കാണാന്‍ കഴിയും . ഒരു അര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയുടെ നട്ടെല്ല് ഇത്തരം ചിത്രങ്ങള്‍ ആണ് . ഈ മത്സരം നടത്താന്‍ യുക്മയെ പ്രേരിപ്പിച്ചത് നമ്മുടെ ഇ ടയില്‍ വിസ്മരിക്കപ്പെട്ട നമ്മുടെ സ്വന്തം അസ്സോസ്സിയെഷനുകളിലെ കലാകാരന്മാരെ പ്രോത്സാഹിപ്പി ക്കുക എന്ന ലക്ഷ്യത്തോടെ ആണ് . ഇത് യു കെയിലെ ഫോട്ടോ ഗ്രഫേര്‍ മാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കുവാന്‍ ഒരു അതുല്യ അവസരം ആണ്. വിക്ടര്‍ ഒരു അസാമാന്യ പ്രതിഭാശാലിയായ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. നിരവധി പുരസ്കാരങ്ങള്‍ വാരി കൂട്ടിയ ചിത്രങ്ങള്‍ അദ്ദേഹത്തിന് സ്വന്തം.
വിക്ടറിന്റെ സഹോദരന് വിന്‍സെന്റ് ജോര്‍ജ് കലാമേളയില്‍ എത്താം എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അദ്ദേഹം നേരിട്ടു വിളിച്ചു അഭിനന്ദിക്കുകയും ചെയ്തത് യുക്മ എന്ന വലിയ പ്രസ്ഥാനത്തിന് ഏറെ അഭിമാനിക്കാം .യുക്മ മിട ലണ്ട്സിലെ വാല് സാല് മൈക്കയിലെ അംഗം ആണ് അദ്ദേഹം . വിക്ടറിന്റെ പേരില്‍ നിരവധി മത്സരങ്ങള്‍ കേരളത്തില്‍ നിലവില്‍ ഉണ്ട് . എന്നാല്‍ യു കെയില്‍ അദ്ധേഹത്തിന്റെ പേരില്‍ നടത്തുന്ന ആദ്യ മത്സരം എന്ന നിലയില്‍ ഇതിനകം യുക്മ സോഷ്യല്‍ മീഡിയ ഫോട്ടോഗ്രഫി മത്സരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു . നിരവധി പേര് ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു . ഏതു തരം ക്യാമറയും ഉപയോഗിച്ചും ചിത്രങ്ങള്‍ എടുക്കാവുന്നതാണ്. നിങ്ങള്‍ എടുത്ത എതു തരാം ചിത്രങ്ങളും നിങ്ങള്‍ക്ക് മത്സരത്തിനായി അയക്കം . നിങ്ങള്‍ക്ക് നിങ്ങള്‍ തിരഞ്ഞെടുത്ത മുന്ന് ചിത്രങ്ങള്‍ അയക്കാം നിങ്ങളുടെ ചിത്രങ്ങള്‍ വിധി നിര്‍ണയി ക്കുന്നത് കേരളത്തിലെ വിക്ടറിന്റെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളാണ് മുല്യ നിര്‍ണ്ണയം നടത്തുന്നത് . .ഇനിയും ചിത്രങ്ങള്‍ അയച്ചിട്ടില്ലത്തവര് ഈ സുവര്‍ണ്ണ അവസരം മുതലാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ ചിത്രങ്ങള്‍ അയക്കേണ്ട വിലാസം uukmafb@gmail.com. . സമ്മാനാര്‍ഹം അയ ചിത്രങ്ങള്‍ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും , സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജ് ന്റെ പ്രചരണം ലക്ഷ്യമാകി നടത്തുന്ന മത്സരം ഇതിനകം തന്നെ ഏറെ പ്രചാരം നേടി കഴിഞ്ഞു ചിത്രങ്ങള്‍ വരുന്ന നാഷണല്‍ കലാമേള യില്‍ പ്രദര്ശിപ്പിക്കുവാന് താല് പ്പര്യപ്പെടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല