മെയ് 14 ന് ആണ് റിലീസ് എങ്കിലും, മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലൈല ഓ ലൈലയിലെ ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യൂടൂബില്‍ റിലീസ് ചെയ്ത ലൈല ഓ ലൈലയിലെ ഗാനങ്ങള്‍ ഇതിനോടകം ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്.
പ്രീ റിലീസ് ഹിറ്റ് എന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഒരു ചിത്രമായി മാറിയിരിക്കുകയാണ് ഫൈന്‍ കട്ട് എന്റര്റ്റൈന്മെന്റിന്റെ ബാനറില്‍ ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ അമലപോള്‍ ചിത്രം ലൈല ഓ ലൈല. മെയ് 14 ന് ചിത്രം തീയറ്ററുകളില്‍ എത്താനായി ഒരുങ്ങി കഴിഞ്ഞു. എന്നാല്‍, സിനിമ റിലീസ് ആകുന്നതിനു ഏറെ മുന്‍പ് തന്നെ പ്രേക്ഷകര്‍ ഈ ചിത്രത്തിന്റെ വിജയം മനസ്സില്‍ കുറിച്ചു എന്നതിന് തെളിവാണ് , യുടൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്.
ചിത്രീകരണ ശൈലി കൊണ്ടും , ആലാപന ശൈലികൊണ്ടും മറ്റ് സമകാലീന ചിത്രങ്ങളിലെ ഗാനങ്ങളില്‍ നിന്നും ഏറെ വ്യത്യസതമാണ് ലൈല ഓ ലൈലയിലെ ‘ദില്‍ ദിവാന’ എന്ന് തുടങ്ങുന്ന ഗാനം. അമലാപോള്‍ ആണ് ഗാനരംഗത്തെ അഭിനയം കൊണ്ടും വശ്യതയാര്‍ന്ന നൃത്ത ചുവടുകള്‍ കൊണ്ടും വ്യത്യസ്തമാക്കിയിരിക്കുന്നത്. തികച്ചും പാര്‍ട്ടി മൂഡില്‍ ബോളിവുഡ് ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ‘ദില്‍ ദിവാനയുടെ’ ചിത്രീകരണം ജോഷി നടത്തിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലി , പുതുമയുള്ള ശബ്ദം, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ഈ ഗാനത്തെ ശ്രദ്ധെയമാക്കിയിരിക്കുന്നത്. ഗാനം , യുടൂബില്‍ റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിലാണ് ഒരു ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ ഈ ഗാനം കണ്ടത്. യുവത്വത്തെ ഏറെ ആകര്‍ഷിക്കുന്ന രീതിയില്‍ ഹിന്ദിയും മലയാളവും ഇട കലര്‍ത്തിയാണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിക്കുന്നത്.
മലയാളത്തിലും തമിഴിലും ഏറെ ശ്രദ്ധേയയായ പുതു തലമുറ ഗായിക അന്ന കാതറീനയാണ് ‘ദില്‍ ദിവാന’ എന്ന ഈ തകര്‍പ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോന് ചിത്രം ഉസ്താദ് ഹോട്ടലിലെ ”അപ്പങ്ങള്‍ എമ്പാടും” , എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അന്ന കാതറീന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് ചിത്രങ്ങളിലെ ഹരം പിടിപ്പിക്കുന്ന ഗാനങ്ങള്‍ക്ക് സമാനമായി , ‘ദില്‍ ദിവാനക്ക് ‘ സംഗീതം നല്‍കിയിരിക്കുന്നത് ഗോപീ സുന്ദര്‍ ആണ്. ഗായികയായ അന്ന കാതറീനയും സംഗീത സംവിധായകനായ ഗോപീ സുന്ദറും തന്നെയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നതും.
തമിഴിലെ ഹിറ്റ് ചിത്രമായ ‘ഐ’യിലൂടെ ശ്രദ്ധേയനായ കൊറിയോഗ്രാഫര്‍ പോള്‍രാജ് ആണ് ‘ദില്‍ ദിവാന’ എന്ന ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.’ ഈ ഗാനത്തിന് പുറമേ, , ഏപ്രില്‍ മൂന്നാം വാരം ഇറങ്ങിയ ലൈല ഓ ലൈലയുടെ ട്രൈലറും പോസ്റ്ററുകളും ഏറെ ജനപ്രീതി നേടിയിരുന്നു.
മലയാത്തിലെ എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന ഖ്യാതിയോടെ തീയറ്ററുകളില്‍ എത്തുന്ന ലൈല ഓ ലൈലയില്‍ മോഹന്‍ലാലിനെയും അമല പോളിനെയും കൂടാതെ, ബോളിവുഡ് താരം കൈനത്ത് അറോറ, കശ്മീര്‍ മോഡല്‍ ജുനൈദ് ഷൈഖ് , തമിഴ് നടന് സത്യരാജ് എന്നിവരും അഭിനയിക്കുന്നു. ബോളിവുഡ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ തിരക്കഥകൃത്ത് സുരേഷ് നായരാണ്, ലൈല ഓ ലൈലയുടെ കഥ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല