അനീഷ് ജോണ്‍
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഈ വരുന്ന 25 നു രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും. പരിപാടികളില്‍ വൈവിധ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍ . കുട്ടികള്ക്കായി നിരവധി പരിപാടികള്‍ അസൂത്രണം ചെയ്തിട്ടുണ്ട് കാരംസ് മത്സരം , ചെസ്സ് മത്സരം , മുതിരന്നവര്ക്ക് വേണ്ടി വിനോദവും വിജ്ഞാനവും ഉള്‍കൊള്ളുന്ന മത്സരങ്ങള്‍ . പത്തു മുതല്‍ പതിനെട്ടു വയസ്സ് വരെ ഉള്ളവര്ക്ക്ആയിരിക്കും ചെസ്സ് മത്സരം നടക്കുന്നത് .കുടാതെ കുടുംബാ അംഗങ്ങള്‍ ക്ക് വേണ്ടി ഫാമിലി ക്വിസ് ഉണ്ടായിരിക്കും , ഫാമിലി ക്വസ്സില്‍ പങ്കെടുക്കുനതിനു രേജിസ്ട്രഷന്‍ ഫീ ഉണ്ടായിരിക്കുന്നതാണ് . കുട്ടികള്ക്ക് വേണ്ടി തയ്യാറാക്കിയ നിരവധി പരിപടിക കള്‍ ക്കൊപ്പം പ്രത്യേകം സജ്ജമമാക്കിയ ബൗണ്‌ന്‌സി കാസില്‍ ഉണ്ടായിര്ക്കും .ബര്ബിക്യു ദിവസം യുക്മ നേപാള്‍ ഫണ്ട് ധനസമാഹ രണവും നടത്തും , ബാര്ബിക്ക്യു വിനു വരുവാന്‍ താല്പര്യം ഉള്ളവര അതതു ഏരിയ കമ്മിറ്റി പ്രതിനിധികളെ സമീപിച്ചു പേരുകള്‍ രേജിസ്‌റെര്‍ ചെയ്യാന്‍ അംഗങ്ങള്‍ ശ്രദ്ധിക്കണം എന്ന് കമ്മിറ്റി പ്രസിഡന്റ് സോണി ജോര്‍ജ് അറിയിച്ചു . പത്താം വര്ഷത്തിലേക്ക് കടക്കുന്നതിനാല്‍ ലെസ്റ്റെര്‍ കേരള കമ്മ്യുണിറ്റി അംഗങ്ങള്‍ ഏറെ ആവേശത്തില്‍ ആണ് പരിപാടികളെ നോക്കി കാണുന്നത് .ജൂലൈ നാലിന് പത്താം വാര്ഷിക പരിപാടികളുടെ ഭാഗം ആയി ഓള്‍ യു കെ ബാറ്റ് മിണ്ടോണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട് . പത്താം വര്ഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സെക്രട്ടറി ജോര്‍ജ് എടത്വാ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലം:
mother of god church leicester
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
ദിവസം: 25 may 2015
സമയം 2 pm
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല