ഫെനിഷ് വിത്സണ്
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: പ്രവര്‍ത്തന മികവു കൊണ്ടും നേതൃ ബാഹുല്യം കൊണ്ടും യുകെയിലെ പ്രശസ്തമായ സംഘടനയായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ഹാന്‍ഡ്ലി ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന എക്സിക്യുട്ടീവ് കമ്മറ്റി മീറ്റിംഗില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളെ കഴിഞ്ഞ ഈസ്റ്റര്‍ വിഷു പ്രോഗ്രാമിനോടു അനുബന്ധിച്ച് നടത്തിയ പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുത്തിരുന്നു.
പുതിയ പ്രസിഡണ്ടായി റിജോ ജോണിനെയും സെക്രട്ടറിയായി എബിന് ബേബിയെയും, ട്രഷറര്‍ ആയി സിറില്‍ മാഞ്ഞൂരാനെയും തെരഞ്ഞെടുത്തപ്പോള്‍ തോമസ് പോള്‍, ഷിജി റെജിനോള്‍ഡ് എന്നിവര്‍ വൈസ് പ്രസിഡന്ടുമാര്‍ ആയും, ജിജോമോന് ജോര്‍ജ്ജ്, ജോജി ജോസഫ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ടിജു തോമസ് ജോയിന്റ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. പിആര്‍ഒ മാരായി റോയ് ഫ്രാന്‍സിസ്, ഫെനിഷ് വിത്സണ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ മുന്‍പ്രസിഡന്റ് ബിജു ജോസഫ് അദ്ധ്യക്ഷന്‍ ആയിരുന്നു. മുന്‍ സെക്രട്ടറി ബിജു തോമസ് സ്വാഗതവും പുതിയ പ്രസിഡന്റ് റിജോ ജോണ്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല