മുംബൈ: കിംഗ് ഖാന്റെ ആത്മകഥ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി ഇതിന്റെ പണിപ്പുരയിലാണ് ബോളിവുഡിലെ കിംഗ് ഖാന്.
1991 മുതല്‍ 2001 വരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് ട്വന്റി ഇയേഴ്സ് ഇന്‍ എ ഡെക്കേഡ് എന്ന ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് 45 കാരനായ ഷാരുഖ് പറയുന്നു. പത്തുവര്‍ഷമായി താനീ പുസ്തകരചനയിലാണെന്നും ഒരോ പത്തുവര്‍ഷവും തനിക്ക് 20 വര്‍ഷത്തെ അനുഭവം സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഞാനിതിന്റെ രചന പൂര്‍ത്തിയാക്കും. അതിനുശേഷം സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുസ്തകം ഉടന്‍തന്നെ പ്രസിദ്ധീകരിക്കും-ഷാരുഖ് വ്യക്തമാക്കി.
മുംബൈയില്‍ കനിക ധില്ലന്റെ ബോംബെ ഡക്ക് എ ഫിഷ് എന്ന് നോവലിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ഛനെയും അമ്മയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് തന്റെ പുസ്കതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമെന്ന് ഖാന് വ്യക്തമാക്കി. പുസ്തകമെഴുതുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നതും അദ്ദേഹം പറഞ്ഞു. പുസ്തകരചന തിരക്കഥാരചനയ്ക്കു പ്രചോദനമാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമയം കിട്ടുകയാണെങ്കില്‍ തിരക്കഥാരചനയില്‍ രണ്ടുമാസത്തെ കോഴ്സ് ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരുപാടു പുസ്തകങ്ങള്‍ എന്റെ കൈവശമുണ്ട. പക്ഷേ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഒരാളുടെ കീഴില്‍ പഠിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല