സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതനിരപേക്ഷ നിലപാടുള്ള ബ്ലോഗര്‍മാരെ വേട്ടയാടുന്നത് തുടരുന്നു. മത തീവ്രവാദത്തിനെതിരെ തന്റെ എഴുത്തുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മറ്റൊരു ബ്ലോഗറെ കൂടി കൊലപ്പെടുത്തി. സില്‍ഹത്ത് നഗരത്തില്‍ ഇന്നലെയാണ് സംഭവം.
മുക്തോ മോനക്ക് വേണ്ടി ബ്ലോഗ് എഴുതിയിരുന്ന അനന്ത ബിജോയ് ദാസിനെയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊന്നത്. നേരത്തെ കൊല്ലപ്പെട്ട അവിജിത് റോയിയുടെ വെബ്‌സൈറ്റാണ് മുക്തോ മോന.
ഹിസ്ബുത്ത് തഹ്‌റീര്‍ എന്ന ഭീകര സംഘടനയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കരുതുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ ബംഗ്ലാദേശില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ബിജോയ് ദാസിന് നേരത്തേ തന്നെ അഞ്ജാതരുടെ ഭീഷണിയുണ്ടായിരുന്നു. അദ്ദേഹത്തെ കൊല്ലുമെന്ന് തീവ്രവാദ നിലപാടുകാര്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ശാസ്ത്രീയ കാഴ്ചപ്പാടുകള്‍കൊണ്ടും മതഭീകരതക്കെതിരായ നിലപാടുകള്‍കൊണ്ടും നേരത്തെ തന്നെ തീവ്രവാദികളുടെ നോട്ടപ്പുള്ളികളാണ് മുക്തോ മോര്‍ന ബ്ലോഗ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല