സ്വന്തം ലേഖകന്‍: കേരളത്തിന് പുറത്ത് എഞ്ചിനീയറിങ് സീറ്റുകല്‍ വാഗ്ദാനം ചെയ്ത് പത്തു കോടി തട്ടിയെടുത്ത കേസില്‍ ചാനല്‍ അവതാരകയും ഭര്‍ത്താവും പിടിയില്‍. 150 ലേറെ ഉദ്യോഗാര്‍ഥികളാണ് ദമ്പതികളുടെ വലയില്‍ വീണത്.
ചാനല്‍ അവതാരക രാരി ജയേഷ്, ഭര്‍ത്താവ് ജയേഷ് കെ. കുമാര്‍ എന്നിവരെ എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിള്ളി നഗറിലെ ആദിത്യ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സൂര്യ ടിവിയില്‍ ടൈം സ്ളോട്ട് വാങ്ങി വിദ്യാഭ്യാസ പരിപാടി നടത്തിയാണ് ഇരുവരും സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്.
പനമ്പിള്ളി നഗറിലുള്ള ഇവരുടെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ജയേഷ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് എന്ന നിലയിലും രാരി സ്ഥാപനത്തിന്ന്റെ ഡയറക്ടര്‍ എന്ന നിലയിലുമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഹൈദരാബാദില്‍ നിന്നും 280 കിലോമീറ്റര്‍ അകലെയുള്ള അഡിനുമല്ലി കോളജില്‍ അഡ്മിഷന് തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇരുവരും വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. ഒരു കുട്ടിയില്‍ നിന്നും മൂന്നു ലക്ഷം രൂപ വരെയാണ് ഇരുവരും ഈടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചവരോട് രണ്ടു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പണം നല്കാന് തയാറായ രക്ഷിതാക്കളെന്ന വ്യാജേന പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ ചാനലുകളില്‍ പ്രോഗ്രാം അവതാരകയാണ് രാരി ജയേഷ്. എംബിബിഎസ് തട്ടിപ്പുകേസില്‍ കവിതാ പിള്ളയുടെ കൂട്ടുപ്രതിയായ റാഷ്ലാലിന്ന്റെ സഹോദരിയാണ് രാരി. പത്തനംതിട്ട റാന്നി സ്വദേശിയാണ് ജയേഷ്. വിദ്യാര്‍ഥികളെ തട്ടിച്ച് സ്വന്തമാക്കിയ പണമുപയോഗിച്ച് ബെന്‍സ്, ഔഡി തുടങ്ങിയ ആഢംബര കാറുകളും ഫ്ലാറ്റുകളും സ്ഥലവും ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
തട്ടിപ്പ് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല