സ്വന്തം ലേഖകന്‍: മറ്റ് ജിസിസി രാജ്യങ്ങളില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് മേയ് 15 മുതല്‍ ഇ വിസ നിര്‍ബന്ധമാക്കുന്നു. യുഎഇയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈനായി വിസക്ക് അപേക്ഷിച്ച് അംഗീകാരം നേടുകയാണ് വേണ്ടത്. ഇതുവരെ ലഭിച്ചിരുന്ന ഓണ്‍ അറൈവല്‍ വിസ സംവിധാനം മേയ് 15 മുതല്‍ ലഭ്യമാകില്ല.
വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനും ഇലക്ട്രോണിക് വിസ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ജിസിസി രാജ്യങ്ങളില്‍ നിശ്ചിത ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് യുഎഇയിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ ശേഷം ഓണ്‍ അറൈവല്‍ വിസ ലഭിച്ചിരുന്നു. ഈ സംവിധാനത്തിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
പുതിയ സംവിധാനം യാത്രക്കാര്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്ന് എത്തിയ ശേഷം വിമാനത്താവളങ്ങളില്‍ കുടുങ്ങുന്നതും മറ്റും ഒഴിവാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കും. ഇ വിസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും ഉപഭോക്താക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല