അപ്പച്ചന്‍ കണ്ണന്‍ചിറ
ലണ്ടന്‍ : ”ഈശോ കുട്ടികളുടെ കൂട്ടുകാരന്‍” എന്ന വിഷയത്തെ ആസ്പദമാക്കി പ്രാര്‍ത്ഥനയും പാട്ടുകളും കളികളും കോര്‍ത്തിണക്കി 5 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ലണ്ടന്‍ബ്രോംമിലി സിറോമലബാര്‍ മാസ്സ് സെന്ററില്‍ 2015 മെയ് 30 ന് ശനിയാഴ്ച ഏകദിന വളര്‍ച്ചാ ധ്യാനം നടത്തുന്നു.ആധുനിക ഇലക്ട്രോണിക് യുഗത്തില്‍, സൌഹൃദ മീഡിയാകളുടെ ആധിക്യവും,പാശ്ചാത്യ സംസ്‌കാര അതിപ്രസരവും,ദൈവ ഭയമില്ലായ്മ്മയും ജീവിത യാത്രയെ കീഴ്‌പ്പെടുത്തിയേക്കാവുന്ന സാഹചര്യത്തില്‍ ജീവിക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് ദൈവാനുഗൃഹീത ഭാവി രൂപപ്പെടുത്തുവാന്‍ ഉപകാരപ്രഥമാകാവുന്ന ധ്യാനം ആണ് ബ്രൊമ്ലിയില്‍ വിഭാവനം ചെയ്യുന്നത്.
ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു വന്ന ബാലനായ ഈശോയെ അടുത്തറിയുവാനും, കുട്ടികള്‍ക്ക് ഈശോ നല്കുന്ന സൗഖ്യം സ്വീകരിക്കുവാനും ഈ വളര്‍ച്ചാ ധ്യാനം ഏറെ അനുഗ്രഹദായകമാവും. പഠനത്തില്‍ ഏകാഗ്രത, കാര്യ ഗൌരവ ബോദ്ധ്യം, ദൈവ സ്‌നേഹ അനുഭവം,അനുസരണ ശീലം,അച്ചടക്കം, ചിട്ടയായ ജീവിതം തുടങ്ങി അനിവാര്യമായ സല്‍സ്വഭാവ നന്മകള്‍ കൈവരിക്കുവാന്‍ മുതല്‍ക്കൂട്ടാകാവുന്ന വളര്‍ച്ചാ ധ്യാനത്തിലേക്ക് എല്ലാ വിദ്യാര്‍ത്തികളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ധ്യാനത്തില്‍ പങ്കെടുപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സിറോമലബാര്‍ സെന്റര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടച്ചന്‍ സ്‌നേഹപൂര്‍വ്വം താല്പര്യപ്പെടുന്നു.
മെയ് 30 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് രജിസ്‌റ്റ്രേഷനോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 5 മണിയോടെ സമാപിക്കും.യു കെ യില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നേരിട്ട് വളര്‍ച്ചാ ധ്യാന ശുശ്രൂഷ ചെയ്യുന്ന അനുഭവ ജ്ഞാനികളായ കൌന്‍സിലെഴ്‌സ് വൈദികരോടൊപ്പം പ്രസ്തുത ധ്യാനത്തിന് നേതൃത്വം നല്കുന്നതായിരിക്കും..
ധ്യാനത്തിന് പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ സിബി മാത്യു (കൈക്കാരന്‍ ): 07412261169 ,ബിജു ചാക്കോ (കൈക്കാരന്‍ ):07794778252
സിസ്റ്റര്‍ ഫില്‍സി (HTC ):07534921242, സാന്‍ടി (ഹെഡ് ടീച്ചര്‍ ):07877736540 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
സെന്റ് ജോസഫ്‌സ് ചര്‍ച്ച്, പ്ലിസ്റ്റൊലെയിന്‍,ബ്രോമിലി,ബീആര്‍1 2 പീആര്‍
കുട്ടികളുടെ കൈവശം പായ്ക്ക് ലഞ്ച് കൊടുത്തുവിടുവാന്‍ പ്രത്യേകം താല്‍പ്പര്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല