1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ന്നും ഗൃഹാതുരത്വത്തിന്റ്‌റെ അടിമകളാണ് പ്രവാസി മലയാളികള്‍. നിലനില്പ്പിനു വേണ്ടിയുള്ള ജീവിത സമരങ്ങളിലും പ്രയാണങ്ങളിലും ജനിച്ചു വീണ നാടിന്റ്‌റെ അനേകം നന്മ്മകളെ കൈവിടേണ്ടി വന്നിട്ടുള്ള ഹത ഭാഗ്യരാണ് ഓരോ വിദേശ മലയാളിയും .ഇത്തരം പ്രവാസ ഭൂമികളില്‍ ജന്മ്മം എടുത്ത അടുത്ത തലമുറയാകട്ടെ മലയാള നാടിന്റ്‌റെ നന്മ്മകളില്‍ ഒരംശം പോലും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത വിധം വഴി മാറി സഞ്ചരിക്കുവാന്‍ ഇടയാകുന്നു.അവരുടെ മാതാ പിതാക്കള്‍, തങ്ങള്‍ കണ്ടു പഠിച്ച ,ജീവിച്ചു വളര്‍ന്ന നാട്ടിന്‍പുറത്തെ നല്ല അംശങ്ങളെ എങ്ങിനെ മക്കളിലേക്ക് നല്ല ഫലം നല്കും വിധം പകര്‍ന്നു നല്കണം എന്നറിയാതെ പകച്ചുനില്ക്കുന്നു . തങ്ങളുടെ ഭാവി തലമുറയെ നല്ല വിധം വാര്‍ത്തെടുക്കാന്‍ സഹായഹസ്ഥം എവിടെ കിട്ടും എന്ന് തിരയുന്ന മാതാ പിതാക്കള്‍ക്കും അവരുടെ കൊച്ചു സമൂഹങ്ങള്‍ക്കും കൈത്താങ്ങായി ,നന്മ്മയുടെ പാഠങ്ങള്‍ പുതു തലമുറക്ക് ചൊല്ലിക്കൊടുക്കുവാന്‍ ദീര്‍ഘ വീക്ഷണമുള്ള ഒരു പറ്റം ആളുകള്‍ കടന്നു വരുന്ന നല്ല വാര്‍ത്തയാണ് ഇത്.

പ്രവാസി മലയാളികള്‍ക്കായി,പ്രത്യേകിച്ചും യുറോപ്പിലെ നാനാ ജാതി മതസ്ഥരായ അനേക ലക്ഷം മലയാളികളുടെ അഭിരുചികളെ തൊട്ടറിഞ്ഞ് അവരുടെ വിനോദ വിജ്ഞാന മേഖലകളില്‍ പുതുവഴികള്‍ വെട്ടിത്തുറക്കാന്‍ എഫ് എം ( ഫോളോ മീ ) ടി വി ചാനെല്‍ എത്തുന്നു.തികച്ചും ഒരു സെക്കുലര്‍ കാഴ്ചപ്പാടോടെ കേരളത്തില്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയുന്ന ഈ ദൃശ്യ മാധ്യമം അതി നൂതന സാങ്കേതിക വിദ്യകളുടെയും പ്രഗല്ഭരായ ഒരു പറ്റം പിന്നണി പ്രവര്‍ത്തകരുടെയും സഹായത്തോടെ ആണ് യുറോപ്പിലെ മലയാളികളെ തേടി വരുന്നത്.പ്രവാസ മേഖലകളിലെ മലയാളികളുടെ കലാ സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക,അവരുടെ സ്വരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിക്കുക എന്നതാണ് ഫോളോ മീ ചാനെല്‍ ലക്ഷ്യം വക്കുന്നത്.കൂടാതെ മറുനാട്ടിലെ യുവജനങ്ങളുടെയും കുട്ടികളുടെയും വിജ്ഞാന ,വിവര ,വിനോദ തലങ്ങളെ കൂടുതല്‍ പോഷിപ്പിക്കുക ,ജന്മ്മ നാടായ കേരളത്തിന്റ്‌റെ നന്മ്മകളെ അവരിലേക്കെത്തിക്കുക എന്നതും ഈ ചാനലിന്റ്‌റെ പരമമായ ലക്ഷ്യങ്ങളില്‍ ഒന്നാണ് എന്ന് യുറോപ്പിലെ ഫോളോ മീ ചാനെല്‍ വക്താവായ ഡോ.രാജീവ് വക്കയില്‍പ്പറമ്പില്‍ പറഞ്ഞു.

 

 

 

 

 

 

 

 

യുറോപ്പിലെ മലയാളികള്‍ കൂടുതലും ഉപയോഗിക്കുന്ന റോക്കൂ,ഹോം ടി വി ,ആണ്‍ഡ്രോയിഡ് ,ഗൂഗിള്‍ ആപ്ലിക്കെഷന്‍ തുടങ്ങി   ഇരുനൂറ്റന്‍പതിലേറെ ശ്രുംഖലകളിലൂടെ ലോക മലയാളി വിശേഷങ്ങളുമായി ഫോളോ മീ ചാനെല്‍ പ്രേക്ഷകരെ തേടി ഇപ്പോള്‍ എത്തുന്നുണ്ട്.വരും നാളുകളില്‍ ഈ ശ്രുംഖലകളുടെ എണ്ണം ഉയരും. യുറോപ്പിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രമായ യു കെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇപ്പോള്‍ ഈ ചാനെലിന്റ്‌റെ യുറോപ്പ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ ജര്‍മ്മനി ,ഫ്രാന്‍സ് ,സ്വിട്‌സ്സെര്‍ലാന്‍ഡ് ,ഇറ്റലി ,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളുടെ പ്രാദേശിക വിവരങ്ങളും ,സാമൂഹ്യ സാംസ്‌കാരിക പരിപാടികളും പുതുമയും ,ചാരുതയും നഷ്ട്ടപ്പെടാതെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കും.കേരളത്തിലെ സാമൂഹിക ,സാംസ്‌കാരിക ,ആത്മീയ മേഖലകളിലെ നിരവധി പ്രഗല്ഭരായ ആള്‍ക്കാരുടെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തനം ആരംഭിച്ച ഫോളോ മി ചാനെലിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആണ്.

ചാനെല്‍ വിപുലീകരണത്തിന്റ്‌റെ ഈ നാളുകളില്‍ യുറോപ്പിന്റ്‌റെ എല്ലാ ഭാഗത്ത് നിന്നും കഴിവും അഭിരുചിയും ഉള്ള ആര്‍ക്കും പ്രാദേശിക റിപ്പോര്‍ട്ടര്‍മാരായും കമ്മ്യൂണിക്കെഷന്‍ മാനേജര്‍മാരായും എഫ് എം ടി വി യോടൊപ്പം ഇപ്പോള്‍ അണി ചേരാവുന്നതാണ്.കൂടാതെ യു കെ യില്‍ ഇപ്പോള്‍ സ്വതന്ത്രമായ പരിപാടികള്‍ ,പ്രാദേശിക വര്‍ത്തമാനങ്ങള്‍ എന്നിങ്ങനെ ഈ ചാനെലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ ബിജു അഗസ്റ്റിനുമായി 00447846170050 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

 

ഫോളോ മി ടി വി യുടെ പരിപാടികള്‍ മൊബൈല്‍ വഴിയും കമ്പ്യൂട്ടര്‍ വഴിയും എപ്പോഴും എവിടെയും ആസ്വദിക്കാനായി ഗൂഗിള്‍ പ്ലേയില്‍ ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്.
ഡൌണ്‍ ലോഡ് ചെയ്യാനുള്ള ലിങ്ക്.

https://play.google.com/store/apps/details?id=com.thomas.followme.tv&hl=en

 

കൂടാതെ ഫോളോ മി ടി വി യെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പ്പറയുന്ന വെബ് സൈറ്റുകളില്‍ നിന്നും ലഭ്യമാണ്.

www.followmetv.org

www.followmetv.net

 

ഫോളോ മി ടി വി ചാനെലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഇമെയില്‍
secretary@followmetv.org

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.