പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല് പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക വികാരി ഫാ എഡ്വിന് ഫിഗാരോയെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാവാന് ഇടയുള്ളതായി സംശയം പ്രകടിപ്പിച്ചു കൊണ്ട് വൈദികന്റ്റ്റെ മുന്‍ കാല സുഹൃത്തിന്റ്റെ രഹസ്യ വെളിപ്പെടുത്തല്‍. ആലുവ കാര്‍മ്മല്‍ ഗിരി സെമിനാരിയില്‍ എഡ്വിന് ഫിഗാരോ കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദിക പഠനം നടത്തിയ കാലത്ത് ഒപ്പമുണ്ടായിരുന്ന ഒരു സഹ വൈദിക വിദ്യാര്‍ഥിയാണ് ഞങ്ങളുടെ ലേഖകനുമായി തന്റെ അഭിപ്രായങ്ങള്‍ പങ്കു വച്ചത്.1995 കാലഘട്ടങ്ങളില്‍ മൂന്നു വര്‍ഷത്തോളം എഡ്വിന് ഫിഗാരോ യുടെ സഹപാഠിയായിരുന്നു താന്‍ എന്ന് ഇദ്ദേഹം പറഞ്ഞു.പിന്നീട് കുടുംബപരമായ ചില ബുദ്ധിമുട്ടുകളുടെ കാരണത്താല്‍ താന്‍ വൈദിക പഠനം ഉപേക്ഷിക്കുകയായിരുന്നു എന്നും ഈ കോട്ടയം സ്വദേശി പറഞ്ഞു. (തന്റെ കുടുംബത്തിന്റ്റെ സ്വകാര്യതയെ പ്രതി പരസ്യമായി പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ആയിരുന്നു ഇപ്പോള്‍ കേരളത്തിനു വെളിയില്‍ കഴിയുന്ന ഇദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ പ്രതിനിധിയോടു വെളിപ്പെടുത്തിയത് . ഇദ്ദേഹം എഡ്വിന് ഫിഗരോയോടൊപ്പം പഠിച്ചതാണ് എന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനു ശേഷമാണ് ഈ വിവരങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നത് ).
തങ്ങള്‍ ഒരുമിച്ചു പഠിച്ച കാലത്ത് ഫിഗരോയില് നേരിട്ട് കണ്ട സ്വഭാവ വിശേഷങ്ങളും പിന്നീട് താന്‍ വൈദിക പഠനം ഉപേക്ഷിച്ച ശേഷം പഴയ കാല സുഹൃത്തുക്കളില്‍ നിന്നും കേട്ടറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാന ത്തിലും ആണ് ഈ അഭിപ്രായ പ്രകടനം എന്നും ഈ സുഹൃത്ത് പറഞ്ഞു.മാത്രമല്ല സംഭവം വിവാദമായ ശേഷം അക്കാലത്തുണ്ടായിരുന്ന പല സഹപാഠികളും എഡ്വിന് ഒരുപക്ഷേ ചതിയില്‍ പെട്ടതാവാം എന്ന് ശക്തമായി ഇപ്പോഴും ചിന്തിക്കുന്നു എന്നും ഇദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോടു പറഞ്ഞു.
ഇതുവരെയുള്ള കേസ് ഡയറി.
പതിനാലു വയസ്സുള്ള തന്റെ മകളെ വൈദികന് പീഡിപ്പി ച്ചതായി കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെ മാര്‍ച്ച് 29 നാണ് ഇദ്ദേഹം ആദ്യം ഒളിവില്‍ പോയത്. ഏപ്രില്‍ രണ്ടിന് ദുബായിലേക്ക് പോയ ഫിഗരാസ് ഹൈക്കോടതിയില്‍ ഹരജി നല്കി മെയ് അഞ്ചു വരെ അറസ്റ്റ് ചെയ്യരുതെന്ന വിധി സമ്പാദിച്ചു തിരിച്ചെത്തി.അന്വേഷണ ഉധ്യോഗസ്ഥനായ വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുന്‍പാകെ ഹാജരായി മൊഴി നല്‍കുകയും പെണ്‍കുട്ടിയുടെ മാതാവിനും കോട്ടപ്പുറം രൂപതയിലെ ചില വൈദികര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ആരോപണ വിധേയന് കീഴടങ്ങും എന്നാണ് പോലീസ് കരുതിയിരുന്നത്.എന്നാല്‍ വൈദികന് ഒളിവില്‍ പോകുകയാണുണ്ടായത്.ഇപ്പോള്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ് ഇദ്ദേഹം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
സുഹൃത്തിന്റ്റെ വെളിപ്പെടുത്തലുകള്‍..
സെമിനാരിയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ട ശെമ്മാശന്…..
വൈദിക പഠനം നടത്തുന്ന വിദ്യാര്‍ഥി അറിയപ്പെടുന്നത് ശെമ്മാശന് അല്ലെങ്കില്‍ ബ്രദര്‍ എന്ന പേരിലാണ്.ആലുവ കാര്‍മ്മല്‍ ഗിരി സെമിനാരിയിലാണ് ബ്രദര്‍ എഡ്വിന് ഫിലോസഫി പഠിച്ചത്.കേരളത്തിലെ സീറോ മലബാര്‍,മലങ്കര,ലത്തീന്‍, വിഭാഗത്തില്‍ പെട്ട എല്ലാ രൂപതകളിലെയും വൈദിക വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥലമാണ് ഇവിടം.താനും ഫിഗരോയും പഠിച്ച വര്‍ഷം മൂന്നു വര്‍ഷങ്ങളിലെ ബാച്ചുകളില്‍ ആയി ഏതാണ്ട് എണ്ണൂറോളം വിദ്യാര്‍ഥികള്‍ ഒരേ സമയം ഇവിടെ പഠിച്ചിരുന്നു.ഈ ബാഹുല്യം കാരണം ഭൂരിപക്ഷം ശെമ്മാശന്മാരും അധികം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. പലവിധ കഴിവുകളാല്‍ തിളങ്ങി നില്ക്കുന്ന ചുരുക്കം ചിലര്‍ മാത്രമേ സെമിനാരിയിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയുള്ളു. എന്നാല്‍ എഡ്വിന് വന്ന എതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാവരുടെയും ശ്രദ്ധയും ബഹുമാനവും പിടിച്ചു പറ്റിയ ചുരുക്കം ചില ബ്രദര്മാരില് ഒരാളായിരുന്നു. മികച്ച ഗായകന്, പഠനത്തില്‍ ഏറെ മുന്പന് ,അധികം ആരോടും അമിത സ്നേഹം കാട്ടാതെ എല്ലാവരെയും ഒരേ പോലെ കണ്ട്,പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന പ്രകൃതം.കളിക്കളത്തില്‍ കേമന്‍ ഫുട്ബോള്‍,ബാസ്കറ്റ് ബോള്‍ ,ടെന്നീസ് ഇനങ്ങളിലെ മികച്ച കളിക്കാരന്. നാടക ,സംഗീത മേഖലകളില്‍ ഏറെ വേറിട്ട് നിന്ന പ്രകടനവും സംഘടനാ പാടവവും ഫിഗരോ കാഴ്ചവച്ചു.ഒരു ആന്ഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ നിന്ന് വന്നതിനാല്‍ കാഴ്ചയിലും വേറിട്ട് നിന്ന യുവാവായിരുന്നു എഡ്വിന് എന്ന് ഇദ്ദേഹം എടുത്തു പറഞ്ഞു.
ഏവര്‍ക്കും സഹായി …..
സെമിനാരിയില്‍ മിക്ക ബ്രദര്‍മാരും തങ്ങളുടെ വിഭാഗത്തില്‍ അല്ലെങ്കില്‍ രൂപതകളില്‍ പെട്ട സഹപാഠികളുമായി മാത്രം കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്.എന്നാല്‍ എഡ്വിന് ഫിഗാരോ എല്ലാ വിധ വിഭാഗക്കാരുമായി അടുത്തിഴപഴകി പോന്നിരുന്നു എന്ന് ഈ സുഹൃത്ത് ഓര്‍ക്കുന്നു.സംഗീതത്തില്‍ വല്ലാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന ഈ വൈദിക വിദ്യാര്‍ഥി സെമിനാരി ഗായക സംഘത്തിനു വേണ്ടി നിരന്തരം സമയം കണ്ടെത്തിയിരുന്നു. പാട്ട് പാടാന്‍ അഭിരുചിയുള്ള മറ്റു കുട്ടികളെ കര്‍ണാടക സംഗീതത്തില്‍ അതീവ തല്പ്പരനായിരുന്ന എഡ്വിന് എപ്പോഴും ഒഴിവു സമയങ്ങളില്‍ സെമിനാരി മുറ്റത്തെ മരച്ചുവടുകളില്‍ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് നിത്യ കാഴ്ചയായിരുന്നു. കൂടാതെ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അന്ഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരനായിരുന്നതിനാല്‍ ഇന്ഗ്ലിഷില് ബുദ്ധിമുട്ടുന്ന സഹ ബ്രദര്‍മാരെ പ്രസംഗങ്ങളും മറ്റും തയാറാക്കുന്നതില്‍ ഫിഗാരോ എന്നും മടികൂടാതെ സഹായിച്ചിരുന്നു.
ഒരിക്കലും സ്ഥാന മോഹി ആയിരുന്നില്ല…..
അനേകം കഴിവുകള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലും വൈദിക പഠന കാലത്ത് എഡ്വിന് അമിതമായ ഒരു സ്ഥാന മോഹവും പ്രകടിപ്പിച്ചിരുന്നില്ല .എല്ലാം തേടി വന്നിട്ടേയുള്ളൂ.ഫിലോസഫി യുടെ അവസാന വര്‍ഷം സെമിനാരിയുടെ മുഴുവന്‍ ശ്രദ്ധയും ആദരവും നേടുന്ന സ്ഥാനമായ കൊയര്‍ മാസ്റ്റര്‍ സ്ഥാനത്തിനായി എഡ്വിനും സീറോ മലബാര്‍ രൂപതക്കാരനായ മറ്റൊരു ശെമ്മാശനും തമ്മില്‍ കടുത്ത മത്സരം നടക്കാനുള്ള സാധ്യത ഉണ്ടായപ്പോള്‍ തന്റെ ആ സുഹൃത്തിന് വേണ്ടി മത്സരത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ എഡ്വിന് തയാറായ സംഭവം ഈ പഴയ കാല സുഹൃത്ത് ഓര്‍ത്തെടുക്കുന്നു.
ചുരുക്കം ചില ശത്രുക്കള്‍…..
ആത്മീയ ജീവിതത്തില്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്ന എഡ്വിന് രാത്രികാലങ്ങളില്‍ മറ്റു കുട്ടികള്‍ പോയതിനു ശേഷവും വളരെ നേരം ചാപ്പെലില്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിക്കുന്നത് നിത്യ കാഴ്ച ആയിരുന്നു. കുടുംബത്തില്‍ മറ്റു നിവൃത്തികള്‍ ഇല്ലാതെ വന്നു ധാരാളം പേര് സെമിനാരികളില്‍ ചേരുന്നത് ഒരു സാധാരണ സംഭവമായി മാറിയ കാലത്ത് മറ്റു ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുക്കാനുള്ള നല്ല കുടുംബ പശ്ചാത്തലവും സൌന്ദ്യര്യവും കഴിവുകളും എല്ലാം ഉണ്ടായിട്ടും വൈദിക വൃത്തി തിരഞ്ഞെടുക്കാന്‍ എഡ്വിനെ പ്രേരിപ്പിച്ചത് നല്ല ദൈവ വിളി ഉള്ളതുകൊണ്ടാണ് എന്ന് അക്കാലത്ത് മറ്റു കുട്ടികള്‍ തന്നെ പറയുമായിരുന്നത്രെ. ഈ ഉറച്ച ദൈവ വിളി കാരണം ചില ബ്രദര്‍മാര്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ കാട്ടിയപ്പോള്‍ അവരെ ചോദ്യം ചെയ്ത സംഭവവും സെമിനാരി ക്കാലത്ത് ഉണ്ടായിട്ടുണ്ട്.അത് മൂലം ചിലരൊക്കെ അക്കാലത്ത് ശത്രുക്കളായി മാറിയിട്ടുള്ളതായി അടുത്ത കൂട്ടുകാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്തിരുന്നു .
പീഡനക്കേസില്‍ തന്നെ കുടുക്കിയതാണെതെന്ന എഡ്വിന്റെ വാദത്തെപ്പറ്റി…..
തന്റെയും സുഹൃത്തുക്കളുടെയും അനുഭവത്തില്‍ ഈ യുവ വൈദികന്റെ വാക്കുകളെ വിശ്വസിക്കാതിരിക്കാന്‍ യാതൊരു കാരണവും ഇല്ല .ആരോപണം ഉന്നയിച്ച കുട്ടിയുടെ മാതാവിന് തന്നോട് മുന്‍കാല വൈരാഗ്യം ഉണ്ട് എന്ന് ഫിഗാരോ പോലീസിനോട് പറഞ്ഞിരുന്നു.ഒപ്പം രൂപതയിലെ ചില സഹ വൈദികരെ താന്‍ അവര്‍ ക്രമക്കേട് നടത്തിയതിന്റ്റെ പേരില്‍ ശാസിച്ചതിന്റ്റെ പകയും തന്റെ അനിയന്റ്റെ ബിസിനസ്സിലെ ചിലരുടെ ഇഷ്ട്ടക്കേടുകളും ഈ വൈദികന് ഇടക്ക് കീഴടങ്ങിയ വേളയില്‍ പോലീസിനോട് പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു .എന്നാല്‍ എഡ്വിന് ഉന്നയിച്ച ഈ ആരോപണങ്ങളെ പറ്റി പിന്നീട് യാതൊരു വിവരങ്ങളും കേട്ടില്ല എന്ന കാര്യം തങ്ങളെ അതിശയിപ്പിക്കുന്നു.ഏതൊരു കുറ്റവാളിക്കും തന്റ്റെ ഭാഗം തെളിയിക്കാന്‍ ഒരവസരം നല്‍കേണ്ടതാണ്.എന്നാല്‍ മാധ്യമങ്ങളിലൂടെയും മറ്റും പരന്ന വാര്‍ത്തകളും,സഭാ വിരോധികള്‍ ഈ അവസരം മുതലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയതും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടാന്‍ ഇടയാവില്ല എന്ന് കരുതിയാവാം വൈദികന് ഇപ്പോഴും ഒളിവില്‍ കഴിയാന്‍ കാരണം എന്ന് വിശ്വസിക്കുന്നു.
പക്ഷെ ,താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസം ഫാ എഡ്വിന് ഫിഗരോക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം നീതി നടത്തിത്തരും എന്ന വിശ്വാസത്തില്‍ നിയമ ത്തിനു മുന്പില് കീഴടങ്ങി നീതിപരമായി പോരാടി നിഷ്ക്കളങ്കത്തം തെളിയിക്കണം എന്നാണു തന്റെയും മറ്റു സുഹൃത്തുക്കളുടെയും അഭിപ്രായം. എഡ്വിന്റെ മാതാപിതാകളെ നേരിട്ട് അറിയില്ല എങ്കിലും , മകനെ ഓര്‍ത്തു നീറിക്കഴിയുന്ന അവരെയോര്‍ത്ത് തനിക്ക് അതിയായ വിഷമം ഉണ്ട് ‘. .
പെണ്‍കുട്ടിയുടെ കാര്യമോ ..?
‘പീഡിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും ആ കുട്ടിയുടെ ഇപ്പോളത്തെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.ഒരു കുടുംബത്തിലെ കുട്ടിക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാവരുത് എന്ന് മാത്രം പ്രാര്‍ഥിക്കുന്നു’ …. കേരളത്തിലെ നിയമ വ്യവസ്ഥയും നിയമ പാലകരും ഒരുപോലെ തിരയുന്ന ഫാ.എഡ്വിന് ഫിഗരോയുടെ പഴയ കാല സുഹൃത്ത് പറഞ്ഞു നിറുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല