കുട്ടികള്‍ കളിക്കുന്ന ബസ് റോഡിന് അരികില്‍ പാര്‍ക്ക് ചെയ്തതിന് ഹെയര്‍ഡ്രസ്സര്‍ക്ക് പിഴയടക്കാന്‍ നിര്‍ദ്ദേശം. ബ്രൈട്ടനിലെ ലണ്ടന്‍ റോഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് അടിയുള്ള ബസ്സിനാണ് ഗിയോവനി കോര്‍ട്ടസിക്ക് പിഴയടക്കാന്‍ ഉത്തരവ് നല്‍കിയത്.
മൂന്നടിയോളം നീളമുള്ള കളിപ്പാട്ടമാണ് ബസ്. തന്റെ സലൂണിന് പുറത്തായിരുന്നു കോര്‍ട്ടസി ഈ രണ്ടുനില ബസ്സ് ഒരുമാസമായി പാര്‍ക്ക് ചെയ്തിരുന്നത്. കടയിലെത്തുന്നവരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. എന്നാല്‍ ജൂണ്‍ മൂന്നിന് പാര്‍ക്കിംഗ് അസിസ്റ്റന്റ് ഹെഡ് ഓഫീസില്‍ വിളിച്ച് അനുവാദം വാങ്ങിയശേഷം ബസ്സിന് ടിക്കറ്റ് നല്‍കുകയായിരുന്നു.
തന്റെ ബസ്സിന്റെ അരികില്‍ നിന്ന് ഒരാള്‍ സംസാരിക്കുന്നത് കണ്ടിരുന്നതായി കോര്‍ട്ടസി പറഞ്ഞു. ബസ്സിന് ടിക്കറ്റ് ഈടാക്കാമോ എന്ന് ചോദിക്കുകയും ഫോണിന്റെ മറുതലയ്ക്കലുള്ള ആള്‍ അതിന് അനുമതി നല്‍കുകയുമായിരുന്നുവെന്നും കോര്‍ട്ടറി പറഞ്ഞു. എന്‍.എസ്.എല്‍ ആണ് ടിക്കറ്റ് ഈടാക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ അപേക്ഷയെത്തുടര്‍ന്ന് ഫൈന്‍ റദ്ദുചെയ്തിട്ടുണ്ട്.
എന്തായാലും തന്റെ ബസ്സിന് ഫൈന്‍ ഏര്‍പ്പെടുത്തിയ ആള്‍ തീരെ തമാശക്കാരനല്ലെന്നാണ് കോര്‍ട്ടസി പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് എന്‍.എസ്.എല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റോഡ് ക്ലീന്‍ ആക്കുകയാണ് തങ്ങളുടെ ജോലിയെന്നും ഇത് നിര്‍വ്വഹിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അനൗദ്യോഗിക വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല