ആന്റണി ജെയിംസ്
നോട്ടിന്ഹാം: യുകെയിലെ സീറോ മലബാര്‍ സഭാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന്റെ അധ്യക്ഷതയില് നാഷണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ അംഗങ്ങളുടെ സമ്മേളനം നോട്ടിംഗ്ഹാം ഗുഡ്‌ഷെപ്പോര്‍ഡ് ദേവാലയം ഹാളില്‍ നടന്നു. വ്യാഴാഴ്ച്ചയായിരുന്നു പരിപാടി നടന്നത്.
സീറോ മലബാര്‍ സഭാവിശ്വാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വൈദഗീകരും വിവിധി രൂപതകളില്‍നി്‌നനും തെരഞ്ഞെടുക്കപ്പെട്ട 27 അല്‍മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
സമ്മേളനം നാഷണല്‍ കോര്‍ഡിനേറ്റര്‍ തോമസ് പാറടിയില്‍ നേതൃത്ത്വം നല്‍കി. ഓരോ ഇടവകകളില്‍നിന്നും കേന്ദ്രീയ സമിതിയിലേയ്ക്കായി ഒരു ഫണ്ട് ശേഘരണം നടത്തണമെന്നും, യുകെയിലെ സീറോ മലബാര്‍ സഭക്കായി ഒരു കേന്ദ്ര സ്ഥാപനത്തിനായി എല്ലാവരും സഹകരിച്ചു ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അഭിവന്ദ്യ പിതാവ് അഭ്യര്‍ത്ഥിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളുടെ വളര്‍ച്ച ശക്തമാക്കുന്നതിനായി പിതാവ് വിവിഘ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരുമായി കൂടിക്കാഷ്ച്ചകള്‍ നടത്തുകയുണ്ടായി.
രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച ചടങ്ങില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി സ്വാഗതവും ഫാ: ജോസഫ് പൊന്നേത്ത് സ്വാഗതവും, ജോ: സെക്രട്ടറി ശ്രീ: സാജു പോള് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ‘ആഗോള സീറോ മലബാര്‍ കത്തോലിക്കാ കോണ്ഗ്രസ്’ എന്ന അല്മായ സംഘടയുടെ യുകെയിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുന്നതിന് അതിന്റെ ഭരണഘടന സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കുന്നതിന് ബഹു: ഫാ: തോമസ് തൈക്കൂട്ടം, ഫാ: ടോമി ചിറക്കല്‍ മണവാളന്‍, ശ്രീ: മാത്യു ജോസഫ്, ജോസഫ് വര്‍ക്കി, ജോണ്‍ കുര്യന്‍ എന്നിവരെയും ചുമതലപ്പെ
വിശ്വാസ പരിശീലനം അടുത്ത അധ്യായന വര്‍ഷം മുതല്‍ എകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ബഹു: ഫാ: മാത്യു ചൂരപൊയ്കയിലിനെ സഹായിക്കുന്നതിനായി ബഹു: ഫാ; സെബാസ്റ്റ്യന്‍ നാമറ്റം, ശ്രീ: സഞ്ചയ് ജോസഫ് സിബി തോമസ്, സജി മാനുവല് എന്നിവരെയും ചുമതലപെടുത്തി.
യുവജന സംഘടനയുടെ പ്രവര്‍ത്തനം ശക്തമാകുന്നതിനായ് ബഹു: ഫാ:ബിജു കുന്നക്കാടിനെ സഹായിക്കുന്നതിനായ് ബഹു: ഫാ: ടെറിന്
മുല്ലക്കര, ശ്രീ: ബാബു ജോസഫ് (നോട്ടിന്ഹാം), ശ്രീ ജസ്റ്റിന്‍ ജോസഫ് (സതക്), ശ്രീമതി ട്രീസാ ഡേവിഡ് (ലീഡ്‌സ്) എന്നിവരെയും ചുമതലപെടുത്തി. മുതിര്‍ന്നവരുടെ തുടര്‍ വിശ്വാസ പരിശീലനം, ധ്യാനം, സെമിനാര്‍ തുടങ്ങിയവ ക്രമീകരിക്കുന്നതിനായ് ബഹു: ഫാ: ജെയ്‌സണ്
കരിപ്പായ്, ബഹു: ഫാ: ഫിലിപ്പ് പന്തമാക്കന് , ശ്രീ: ജോയ് മാത്യു ജോജി ചെറിയാന്‍ എന്നിവരെയും ചുമതലപെടുത്തി.
സാമ്പത്തിക കാര്യ നിര്‍വഹണത്തിനായി ബഹു: ഫാ: ലോനപ്പന്‍ അരങ്ങാശ്ശേരി, ശ്രീ: വര്‍ഗീസ് തോമസ് (ഹെക്‌സാം & ന്യുകാസില്
), ശ്രീ; മനോജ് സെബാസ്റ്റ്യന്‍ എന്നിവരെയും ചുമതലപെടുത്തി.
സമ്മേളനത്തില്‍ യുകെ സീറോ മലബാര്‍ സഭയുടെ പുതുതായ് രൂപപെടുത്തിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല